ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും രണ്ടും രണ്ടാണ്. അത് പോലെത്തന്നെ അവര്‍ക്കുള്ള താലന്തുകള്‍ വ്യത്യസ്തമായിരിക്കും. പിന്നെ എന്തിനാ ഈ ലോകം വെറുതെ ആളുകളെ താരതമ്യം ചെയ്യണേ? എനിക്കിപ്പോഴും പിടി കിട്ടാത്ത ഒരു കാര്യമാണ് അത് . എന്നും ഈ കലാപരിപാടിയില്‍ ചൂളുന്നത് നമ്മളാണ്. അതോണ്ടാകും ഈ പരിപാടി ഇന്നും എനിക്കിഷ്ടമല്ല. അയ്യേ..
ഞാന്‍ 10th വേറെ പഠിച്ചതു മാളയിലാണ്. മാള എന്ന് പറയുമ്പോള്‍. അവിടെ നിന്നും അന്നമ്മനട റൂട്ടില്‍ വലിയപറമ്പ് എന്ന സ്ഥലത്തിനടുത്ത് സ്നേഹഗിരിയിലാണ് സ്കൂള്‍. H.C.C.E.M.H.S Snehagiri. അവിടേക്ക് പോകുന്നത് എന്റെ ക്ലാസ്സില്‍ പഠിക്കുന്ന വിര്‍ജിന്‍ എന്ന കുട്ടിയുടെ പപ്പയുടെ കാറിലാണ്. ആ കാറിന്റെ പേരും വിര്‍ജിന്‍ എന്ന് തന്നെ. ആ കാര്‍ ഒരു സംഭവമാണ്. സ്ടിയരിങ്ങിനടുത്തു ഗിയറുള്ള പഴയ അംബാസിഡാര്‍ കാര്‍. KEH 9687. ആ കാര്‍ ഓടിച്ചു ഞങ്ങളെ 8-9 വര്‍ഷത്തോളം സ്കൂളില്‍ കൊണ്ടുപോയിരുന്നത് രാധാകൃഷ്ണന് എന്ന "രാധാഷേട്ടന്" ആണ്. ചിലര്‍ "രാഷ്നെട്ടന്"എന്നും വിളിക്കും. ഈ കാര്‍ പോലെതന്നെ രാധാഷേട്ടനും ഒരു സംഭവാണ്. ഞാന്‍ നേരത്തെ പറഞ്ഞ താരതമ്യത്തിന്റെ ഉസ്താദാണ് ഈ കക്ഷി.
ആ കാറിന്റെ കാര്യം ആദ്യം പറയാം. മുന്നില്‍ ഞങ്ങള്‍ 12 പിള്ളേരും, പുറകില്‍ 15 പിള്ളേരുമായി, ഒരു മാതിരി "വാഗണ്‍ ട്രാജെടി" പോലെയാണ് പോക്ക്. ഇത് ഡെയിലി ഇങ്ങനെയാണ് ട്ടോ. നമ്മള് ഒക്കെ ഞെങ്ങി ഞെരുങ്ങി, ആണ് ഇരിപ്പ്. പ്രായം കൂടിയ ആളുകളുടെ മടിയില്‍ 2 പേര് ഉണ്ടാകും. ഇരുനില കെട്ടിടം പോലെയാണ് അയാള്‍ ഇരിക്കുക. സീറ്റില്‍ അയാള്‍, മടിയില്‍ വേറെ ഒരാള്‍, അയാളുടെ മടിയില്‍ മറ്റൊരാള്‍. ഇങ്ങനെ കുത്തി നിറച്ചു സ്നേഹഗിരി വരെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാതെ ഒരു 20-30 Km സ്പീഡില്‍ നമ്മടെ "വിര്‍ജിന്‍" അങ്ങനെ പോകും.. രാധാഷേട്ടന്റെ മടിയിലും ഉണ്ട് ട്ടോ ഒരുത്തന്.. അവന്റെ തല കൈകള്‍ക്കുള്ളിലാക്കി അങ്ങനെ ഓടിക്കും. അവനാണേല് സ്ടിയരിങ്ങിന്റെ ഇടയില്‍ കൂടി നോക്കി അങ്ങനെ ഇരുന്നോളും. പാവം. ഇങ്ങനെ ഒരുത്തനെ ഇരുത്തി ഓടിക്കുന്നത് പുറമെന്നു നോക്കിയാല്‍ അവനെ വണ്ടി ഓടിപ്പിക്കുകയാനെന്നെ തോന്നു. ഒരു ദിവസം വണ്ടി മടത്തുംപടി എത്തിയപ്പോള്‍ ചില നാട്ടുകാര്‍ വണ്ടി തടഞ്ഞു ഇത് ചോദ്യം ചെയ്യുക തന്നെ ചെയ്തു.. പക്ഷെ അതുകൊണ്ടൊന്നും രാധാഷേട്ടന് തളരില്ല.. പുള്ളി പഴയ പടി തന്നെ വണ്ടി ഉരുട്ടിക്കൊണ്ടേ ഇരുന്നു.
നമ്മള് എന്നും ബഹുമുഖ പ്രതിഭയാണ്. കഥാപ്രസംഗം, കഥാ രചന, മിമിക്രി, മോണോആക്ട്, എന്ന് വേണ്ട നമ്മള് പങ്കെടുക്കാത്ത പരിപാടികള്‍ ഇല്ല. യുവജനോത്സവം, ബാലജന സഖ്യം, യുറീക്ക, അങ്ങനെ എല്ലാത്തിലും നമ്മളുണ്ട്. സ്പോര്‍ട്സ് അങ്ങനെ പങ്കെടുക്കാറില്ല. അധ്വാനം പണ്ടേ നമുക്ക് കലി ആണല്ലോ... ഇങ്ങനെ നമ്മള് നിറഞ്ഞാടുന്ന വേദികള്‍ ഏറെ ആണ്. ഒന്നൊഴിച്ച്...... പഠിത്തം..... അങ്ങനെ മോശക്കാരനോന്നുമല്ല, നമ്മള് ഇപ്പോഴും എപ്പോഴും ഒരു average boy ആണ്. പ്രശ്നം അവിടെയല്ല. നമ്മടെ രാധാഷേട്ടന് വിര്ജിനോട് ഒരു ചായ്വ്ഉണ്ട്. അത് പിന്നെ സ്വാഭാവികമാണെന്ന് വിചാരിക്കാം. സ്വന്തം മുതലാളീടെ മോളല്ലേ.. കുഴപ്പമില്ല. പക്ഷെ പുള്ളിക്കാരന് എന്നെയും വിര്‍ജിനെയും ആണ് compare ചെയ്യാ.. അതെനിക്കിഷ്ടമല്ല. വിര്‍ജിന്‍ നല്ല കുട്ടി ആണ്. നല്ലോണം പഠിക്കും, നേരത്തെ പറഞ്ഞ കലാപരിപാടികളില്‍ പങ്കെടുക്കും, എല്ലാം കൊണ്ടും നല്ലൊരു ഓള് റൌണ്ടര്‍. പക്ഷെ അതിനു ഞാന്‍ എന്തു പിഴച്ചു??? നമ്മളെ വെറുതെ വിട്ടൂടെ?
Unit test, ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവയെല്ലാം കഴിഞ്ഞു പേപ്പര്‍ കിട്ടിയാല്‍ പിന്നെ എനിക്ക് സ്വസ്ഥതയില്ല. " ഡാ അതുലെ .. നിനക്ക് കണക്കിലെത്രെയാ?" എനിക്ക് പരാമാവധി വരാവുന്ന ദേഷ്യം മുഴുവന്‍ വന്നിട്ടുണ്ടാകും. പല്ല് കടിച്ചു ഞാന്‍ പറയും "32". കേള്‍ക്കേണ്ട താമസം പുള്ളി ഹാപ്പി. "വിര്ജിനെത്രെയാ എന്നറിയോ? 47..!!!" ഇങ്ങനെ ഓരോന്നും ചോദിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയൊക്കെ അങ്ങേര്‍ക്കു പഥ്യമില്ല. എനിക്കാണെങ്കില്‍ ആകെ നല്ല മാര്‍ക്ക് കിട്ടുന്നത് ഇതിനോക്കെയാണ്. കണക്ക്, സോഷ്യല്‍, സയന്‍സ്, എന്നിവയൊക്കെ ചോദിക്കും. ഈ ചോദിക്കുന്നതൊക്കെ എല്ലാരും കേള്‍ക്കേം ചെയ്യും. എന്നാല്‍ ഇയാള്‍ക്ക് ഞാന്‍ സബ്ജില്ല, ജില്ല, സംസ്ഥാന തലത്തില്‍ ഒക്കെ പങ്കെടുത്ത കാര്യമൊന്നും ചോദിക്കില്ല. ഈ നശിച്ച പഠന വിഷയം മാത്രം.. അന്നൊക്കെ ഞാന്‍ ഇതോര്‍ത്ത് വല്ലാതെ വിഷമിച്ചിട്ടുണ്ട്. പക്ഷെ എന്താ ചെയ്യാ? അതോണ്ടൊന്നും പഠനം നന്നാക്കാന്‍ മെനക്കെടുന്ന പ്രശ്നമില്ല ട്ടോ. നമ്മള് എന്നും average boy തന്നെ.
ഞാന്‍ നാലാം ക്ലാസ്സില്‍ ആകുമ്പോഴാണ് വിര്‍ജിന്‍ എന്റെ ക്ലാസ്സില്‍ വന്നു ചേരുന്നത്. അന്ന് മുതല്‍ മുടങ്ങാതെ രാധാഷേട്ടന് ഈ പരിപാടി ആവര്തിക്കാറുണ്ട്. അന്ന് മുതല്‍ പതിവ് തെറ്റിക്കാതെ ഞാന്‍ ഇതേ പോലെത്തന്നെ ഉത്തരം പറയാറുമുണ്ട്. നീണ്ട 6 വര്‍ഷം ഇത് തുടര്‍ന്നു. എല്ലാ മാര്‍ക്കും ചോദിച്ചു കഴിഞ്ഞാല്‍പ്പിന്നെ രാധാഷേട്ടന്റെ ഒരു ചിരിയുണ്ട്.. ഹായ് .. കാണേണ്ടത് തന്നെയാണ്. വിജയശ്രീലാളിതനായിട്ടാണ് ചിരി. എന്നെ നോക്കി കളിയാക്കി കൊണ്ടാണ് ആ ചിരി. "എന്തിനാ ഡാ സ്കൂളില്‍ പോണേ?" ആ ഡയലോഗ് കഴിഞ്ഞാല്‍ പിന്നെ എനിക്ക് സമാധാനമാകും. ഇനി അടുത്ത പരീക്ഷക്ക് കേട്ടാല്‍ മതീല്ലോ. പലപ്പോഴും ഇയാള്‍ ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് ചോദിയ്ക്കാന്‍ തോന്നീട്ടുണ്ട്. " ഇയളെന്തിനാ ഇളിക്കുന്നെ? താന്‍ ഒന്നുമല്ലല്ലോ മാര്‍ക്ക് മേടിച്ചു വെട്ടിച്ചേ? എന്നിട്ട് ഒരു വളിച്ച ചിരീം... വണ്ടി ഓടിക്കുന്നയാള്‍ക്ക് അത് ചെയ്താല്‍ പോരെ? ആവശ്യമില്ലാത്തത് എന്തിനാ അന്വേഷിക്കുന്നെ?" പക്ഷെ ഒരിക്കല്‍ പോലും അത് ചോദിയ്ക്കാന്‍ എനിക്ക്ക് പറ്റിയിട്ടില്ല. ആകെ ചമ്മി നില്ക്കുന്ന എനിക്ക് അതൊന്നും പറയാന്‍ ഉള്ള കെല്പ്പില്ലായിരുന്നു. കുറ്റം പറയരുതല്ലോ ഇതെല്ലം കേട്ടാലും വിര്‍ജിന്‍ ഒന്നും പറയുകയില്ല ട്ടോ. പുള്ളിക്കാരിക്ക് എന്റെ ഒരു റേഞ്ച് അറിയാം. അത് കൊണ്ട് തന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കാറില്ല.
ഇതെല്ലം കഴിഞ്ഞു വീട്ടില്‍ വന്നാല്‍ തുടങ്ങുകയായി അമ്മയുടെ വക. ആകെ ഭാഗ്നാശനായി ഞാന്‍ ചിന്തിക്കാറുണ്ട്.. "ദൈവമേ ഈ ലോകത്ത് നീ എന്തിനാ ഈ താരതമ്യം എന്ന സാധനം കണ്ടു പിടിച്ചേ? എന്തുണ്ടായാലും അത് എന്റെ പുറത്താണല്ലോ..." എന്നൊക്കെ..
വിര്‍ജിന്റെ കല്യാണം ഈയിടക്കയിരുന്നു. അത് കഴിഞ്ഞു ഒരു ദിവസം ഞാന്‍ രാധാഷേട്ടനെ പുത്തെന്‍വേലിക്കര ബസാറില്‍ വച്ച് കണ്ടു. ആ പഴയ കാറും ഓടിച്ചു പുള്ളിക്കാരന് വരികയായിരുന്നു. എന്നെ കണ്ടു. വണ്ടി നിര്‍ത്തി. "ഇപ്പൊ എന്താ ചെയ്യണേ?" ഞാന്‍ പറഞ്ഞു.. " MBA... തീരാറായി..." ഉടനെ പുള്ളി പറഞ്ഞു.. "വിര്‍ജിന്റെ കല്യാണം കഴിഞ്ഞു. അറിഞ്ഞില്ലേ? MBA-യും കഴിഞ്ഞു." എന്നിട്ട് പോകാന്‍ തിരക്കുണ്ടെന്നും പറഞ്ഞു വണ്ടി ഓടിച്ചു പോയി.
"ങേ..!!! കല്യാണക്കാര്യം ഇയാള്‍ compare ചെയ്താണോ പറഞ്ഞെ??? അല്ല അതിലും വിര്‍ജിന്‍ തന്നെയാണല്ലോ 1st അടിച്ചത്... !!!!"
Subscribe to:
Post Comments (Atom)

hahaha....;) eni njan entu paranjalum tanne compare cheyte parayuuuuu.......:D
ReplyDeletecomparisons orikkalum onninum parihaaramalla.. atul parnjathu shariyaanu.. kazhinja post nekkal enikishtamaayathu ithaanu.. compare cheythathalla.. abiprayam paranjathaa.. hee hee
ReplyDelete