Wednesday, November 3, 2010

പുത്തെന്‍വേലിക്കര ചന്ത

"പുത്തെന്‍ വേലി കര" എന്നാ എന്റെ നാടിനെ ഏതോ ഒരു സരസന്‍ "New Fence Land" എന്ന് ആംഗലേയ വല്ക്കരിച്ചു പറഞ്ഞിരുന്നു. അത് പോലെ പേരറിയാത്ത ഏതോ ഒരു സരസന്‍ അല്ലെങ്കില്‍ സാരസന്മാര്‍ ആണ് പുത്തെന്‍വേലിക്കര ചന്തയുടെ സ്രഷ്ടാവും. പേരില്‍ പറഞ്ഞ പോലെ അത് ചന്തയോന്നുമല്ല. അത് ഞങ്ങളുടെ സ്വന്തം ഗ്രാമീണ സിനിമാക്കൊട്ടയാണ്.

എനിക്ക് ഓര്‍മ്മ വയ്ക്കുമ്പോള്‍, അല്ല ഓര്‍മ്മ വയ്ക്കുമ്പോള്‍ എന്താന്നു എനിക്കറിയില്ല.. എന്തായാലും ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍, ആ സിനെമാക്കൊട്ടയുടെ പേര് "അജന്ത" എന്നായിരുന്നു. അതിനെയാണ് നാട്ടുകാര്‍ "ചന്ത" ആക്കിയത്. അതിനു മുന്പ് ആ തീയറ്റര്‍ അവിടെ ഉണ്ടായിരുന്നോ എന്ന എനിക്കറിയില്ല. ഞാന്‍ അവിടെ കാണുന്ന ആദ്യത്തെ സിനിമ തമിഴ് പടം "Walter vetrivel " ആണ്. സൂപ്പര്‍ സ്റ്റാര്‍ സത്യരാജ് ആയിരുന്നു അതിലെ നായകന്‍. പിന്നീടുള്ള സിനിമ സങ്കല്‍പ്പങ്ങള്‍ എല്ലാം മരകസേരകള്‍ നിറഞ്ഞ ഓല മേഞ്ഞ അജന്തയിലായിരുന്നു. 'കാതലന്‍" സൂപ്പര്‍ ഹിറ്റ്‌ ആയി ഓടിയ കോട്ടകളില്‍ അജന്തയുമുണ്ടായിരുന്നു. ഒരു ബി അല്ലെങ്ങില്‍ സീ ക്ലാസ്സ്‌ തീയറ്റര്‍ ആയിരുന്ന അജന്തയില്‍ രണ്ടും മൂന്നും വാരം ഓടുക എന്നാല്‍ അതൊരു വല്യ സംഭവമായിരുന്നു. പിന്നീടു എന്തോ കാരണത്താല്‍ അജന്തയുടെ മുതലാളിമാര്‍ ആ പ്രസ്ഥാനം വില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആണ് നാട്ടിലെ പ്രമാണിമാരില്‍ മുഖ്യനും, പണക്കാരനും, സര്‍വോപരി ഒരു പഴയ NRI കൂടിയായ പാലാട്ടി വര്‍ഗീസ് ചേട്ടന്‍ അജന്ത മേടിക്കുന്നത്.

അങ്ങനെ അജന്ത "പാലാട്ടി മൂവീസ്" ആയി. പക്ഷെ നാട്ടുകാര്‍ക്ക് അപ്പോഴും സിനെമാക്കൊട്ട ചന്ത തന്നെയായിരുന്നു.
" എടീ മേരീ, നിങ്ങ എല്ലാരും കൂടി എവടപ്പോണ്?"
"അപ്പ സുമ വന്നില്ലേ? ഇന്ന വെള്ളിയാഴ്ച പിള്ളേര്‍ നോക്കി ഇരിപ്പായിരുന്നു. സിനിമക്ക് പോണം ന്നു. പഴെതര്‍ന്നപ്പോ പോയിരുന്നില്ല .. ഇപ്പൊ ഒന്ന്‍ നോക്കാല്ലാ. ഇന്നണെങ്ങി ചേട്ടന്‍ പണീം കഴിഞ്ഞ നേരത്തെ വരേം ചെയ്തു."
"ഞാന്‍ ഇന്നൊന്നും വരണില്ല. നല്ലയിടിയാണ്. പഴയ പോലെയോന്നുമാല്ലട്ടാ, ഇപ്പൊ ആള്‍ക്കാര് വരനെണ്ട്. മാത്രോമല്ല ഇപ്പൊ വരണ സിനിമേം മിറ്റെ രണ്ടും മൂനും വാരം കളിക്കനെണ്ട്‌. പിന്നെ എന്തിനാണ് തിരക്ക് പിടിക്കണേ."
"ആ അത് ഒള്ളതാണ് ട്ടാ. പിന്നെ ചേട്ടന്‍ ഇന്ന പണീം കഴിഞ്ഞു വന്നല്ലാ. പോകാം ന്നു പറയേം ചെയ്തു. എന്നാ പിന്നെ പോയക്കം ന്നു വച്ചിട്ട. ചെല്ലട്ടെ ന്ന.. കാണാ ട്ടാ."
"ശെരി.. പോയി വാ.."

അങ്ങനെ പാലാട്ടി മൂവീസ് നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്നു. കൃത്യമായ മിനുക്ക്‌ പണികള്‍ തീയറ്ററില്‍ വര്‍ഗീസ് ചേട്ടന്‍ നടത്തുകയും ചെയ്തു. പഴയ മരക്കസേരകള്‍ മാറ്റി, പകരം പ്ലാസ്റ്റിക്‌ കസേരകള്‍ വന്നു. ഓല ക്ലാസ്സ്‌ മാറി അസ്ബെട്ടോസ് മേഞ്ഞു. സിഗരെട്ടും, മിട്ടായീം, സര്‍ബത്തും മാത്രം കിട്ടിയിരുന്ന കട കൂടാതെ, വര്‍ഗീസ് ചേട്ടന്റെ അനിയന്‍ തോമാസേട്ടന്‍ snacs ഒക്കെയുള്ള ഒരു സ്ടാള്‍ തുടങ്ങി. ഈ വര്‍ഗീസേട്ടന്റെ കാറില്‍ ആയിരുന്നല്ലോ ഞാന്‍ സ്കൂളില്‍ പോയിരുന്നെ. വര്‍ഗീസേട്ടന്റെ മോന്‍ കാറില്‍ ഉണ്ടാകും. അവന്‍ എന്റെ ജൂനിയര്‍ ആയിരുന്നു. ആരെക്കാളും മുന്പ് അടുത്തത് കളിയ്ക്കാന്‍ പോകുന്ന സിനിമകള്‍ അങ്ങനെ എനിക്ക് അറിയാന്‍ പറ്റിയിരുന്നു. ലാലേട്ടന്റെ "ആറാംതമ്പുരാന്‍" ഒക്കെ വരുന്ന ഡേറ്റ് മുന്‍പേ അറിഞ്ഞു, അച്ഛനെ നേരത്തെ സോപ്പിട്ട്ട് ഞാന്‍ ഉറപ്പിച്ചു കണ്ട പടങ്ങളാണ്. റിലീസ് കേന്ദ്രങ്ങള്‍ കഴിഞ്ഞു നേരെ പടങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരിക കൂടി ചെയ്തിരുന്നു അക്കാലത്തു. പുത്തെന്‍വേലിക്കര ചന്തയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്.

പിന്നീട് ബിസിനെസ്സില്‍ ഉണ്ടായ ഏറ്റകുറച്ചിലോ, അതോ സിനിമയുടെ നഷ്ടമോ എന്നറിയില്ല, ആളികളുടെ വരവ് കുറഞ്ഞു. അന്ന് യുവാക്കളുടെ ഹരമായിരുന്ന മറ്റൊരു തീയറ്റര്‍ ഉണ്ടായിരുന്നു. പോയ്യ "Poly". നല്ല അസ്സല് തുണ്ട് പടമെ അവിടെ വരൂ. പടങ്ങള്‍ കുറഞ്ഞതോടെ പിടിച്ചു നില്ക്കാന്‍ പാലാട്ടിയും ചില "എ" പടങ്ങള്‍ കളിച്ചു തുടങ്ങി. ഒടിവില്‍ പോയ്യ പോളി ഒന്നുമല്ലാതായി. പിന്നീട അത് പൂട്ടുകയും ചെയ്തു. പൂട്ടിയത് പാലാട്ടി -ഇല്‍ വരുന്ന പടങ്ങള്‍ കൊണ്ട് അല്ല ട്ടോ. പക്ഷെ പാലാട്ടി വീണ്ടും തിരിച്ചു വന്നു. നല്ല പടങ്ങള്‍ വീണ്ടും ഓടി തുടങ്ങി. ഞാന്‍ അവസാനമായി പാലാട്ടി മൂവീസില്‍ നിന്ന് കണ്ട പടം "ഭദ്ര" ആണ്. മഞ്ജു വാര്യര്ടെ. വര്‍ഗീസേട്ടന്റെ മകന്‍, കുട്ടായി എന്ന് ഞങ്ങള്‍ വിളിക്കുന്ന അവന്‍ തന്നെ ഞങ്ങളോട് അത് പറഞ്ഞു. തീയറ്റര്‍ നഷ്ടമാണ്. അത് വില്‍ക്കാന്‍ പോകുകയാണ്.

പിന്നീട് അത് വാങ്ങിയ ആള്‍ പേര് "Al-fala" എന്നിട്ട്. അദ്ദേഹത്തിന്റെ ഗള്‍ഫിലെ വണ്ടിയുടെ പേരാണത്രേ അത്. അധികം ആയുസ്സുണ്ടായില്ല. വീണ്ടും തീയറ്റര്‍ വില്‍ക്കപ്പെര്രു. തട്ടാന്‍ തങ്ങരാജ് എന്നൊരു ആളാണ്‌ ഇത്തവണ മേടിച്ചത്. പുള്ളി അതിനു "മനു മൂവീസ്" എന്ന് പേരിട്ടു. ഇന്ന്‍ ഇതൊരു ബി ക്ലാസ്സ്‌ തീയട്ടറിന്റെയും പോലെ മനു മൂവീസും കനത്ത നഷ്ടത്തിലാണ് ഓടുന്നത്. നാട്ടിലെ സംസരങ്ങളില്‍ നിന്ന്‍ കേട്ട്, മനു മൂവീസ് പൊളിക്കാന്‍ പോണൂ ത്രെ. Auditorium ആക്കാന്‍ ആണത്രേ പോകുന്നത്.

"ഗ്രാമ ചന്ത പിരിയും നേരം" എന്ന പഴയ ഒരു സിനിമാപ്പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് ഞങ്ങള്‍ തീയറ്ററിന്റെ പുറത്തേക്കു വരുന്നതാണ്. എനിക്ക് ശേഷമുള്ള തലമുറ, എന്ന് പറയുമ്പോള്‍ എന്നേക്കാള്‍ ഒരു 5-6 വയസു വ്യത്യാസമുള്ള പിള്ളേര്‍ "പുത്തെന്‍വേലിക്കര ചന്ത" എന്ന സംഭവം തന്നെ അറിയാത്തവര്‍ ആയിരിക്കും. പുത്തെന്‍വേലിക്കര ചന്തയുടെ പരിണാമ ദിശകള്‍ ഒരു ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിലെ ഒരു വിധം വരുന്ന B, C ക്ലാസ്സ്‌ തീയറ്ററുകളുടെ പൊതു സ്വഭാവമാണ്. പലതും കല്യാണ മണ്ഡപവും മറ്റും ആകുമ്പോള്‍ പോയ്പ്പോകുന്നത് കൂട്ടയ്മ്മയുടെ ഒരു ഗ്രാമക്കാഴ്ച കൂടിയാണ്.

No comments:

Post a Comment