ഒമ്പതരക്ക് മുമ്പ് അതഴോം കഴിഞ്ഞ് ഞാൻ നേരെ ടീ വീടെ മുമ്പിലേക്ക് പോയി. വേള്ഡ്കപ്പു കാണണ്ടേ. അങ്ങനെ ഇരിക്കുമ്പോ അപ്പൊ അമ്മ ചാടി വീണു.
"ഇരിക്കണ്ട. ഷർട്ട് തേച്ചു വച്ചോ. തിരുവാതിര ഞാട്ടുവേലയാ. എപ്പോഴാ കറണ്ട് പോവാ ന്നു പറയാൻ പറ്റില്ല"മനസില്ലാമനസോടെ ഞാൻ എഴുന്നേറ്റു പോയി. കഷ്ടപ്പെട്ട് കളി കണ്ടു കിടന്നപ്പോൾ മണി 12. കാളി കഴിഞ്ഞിട്ട് കിടന്നതല്ല. നാളെ പോണ്ടേ എന്നുള്ള ചിന്ത കാരണം കിടന്നതാ.
എന്റെ ആപ്പീസ് 7 മണിക്ക് ആണ് തുടങ്ങും. 6 മണിക്ക് കമ്പനി വണ്ടി പറവൂര്‍ വരും. പറവൂര്‍ വരെ അടിയൻ സ്വന്തം വണ്ടിക്ക് പോകും. ഇരുചക്രം. 6 മണിക്ക് എത്താൻ ഇല്ലത്തുനിന്നും 5.40 നു പോണം. ഞാൻ അതിനു ഒരു 4.45 നു എണീക്കും. അങ്ങനെ എഴുന്നേറ്റപ്പോൾ മുതൽ ഒരു നാണവും ഇല്ലാതെ നമ്മടെ നായിക തിരുവാതിര ഞാറ്റുവേല തകർക്കുകയാണ്. മഴ. ചന്നം പിന്നം പെയ്യുന്നു.
കയ്യിലുള്ള മഴക്കോട്ടു എടുത്തണിഞ്ഞു ഞാൻ പറവൂർക്ക് യാത്രയായി. മഴക്കോട്ടിന്റെ രണ്ടു കാലും ബന്ധിപ്പിക്കുന്ന ഭാഗത്തെ തുന്നൽ മഴവെള്ളത്തിനു ഉള്ളിൽ കേറാൻ ഉള്ള ഒരു പഴുതാണ് എന്നുള്ള സത്യം ഞാൻ മനസിലാക്കി. അങ്ങനെ അലറിപ്പെയ്ത ഞാറ്റുവേല എന്റെ പാൻറ്സ് ആകെ നനച്ചു. ഭാഗ്യം. ഞാൻ ഒരു കറുത്ത പാന്റ്സ് ആണ് ഇട്ടതു. നനഞ്ഞത് അറിയില്ല. പക്ഷെ ഷൂ. യാതൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഷൂവിൽ നിറയെ വെള്ളം. മാത്രമല്ല അത് ഞാൻ നടക്കുമ്പോൾ കാറ്റടിക്കുന്ന പംബ് പോലെ "ശൂ" "ശൂ" എന്ന് ശബ്ദവും ഉണ്ടാക്കുന്നു.
കമ്പനി വണ്ടി എയർ ബസ്സ് ആണ്. ആശ്വാസം. കാക്കനാട് വരെ ഒരു മണിക്കൂർ ഉറക്കം. പക്ഷെ ഷൂ ഇടയ്ക്കിടെ ശല്യം ചെയ്തോണ്ടിരുന്നു.
"ഡാ മതി. എണീറ്റെ. ഇന്നലെ കളി കണ്ടാ ". "ആര്യൻ റൊബ്ബെൻ പൊരിച്ചു." ഞാൻ ഉറങ്ങുന്നത് കണ്ട ഷാജി വിളിച്ചു. കളി കണ്ടത് കൊണ്ട് പോയ ഉറക്കം compensate ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു .
"ഡാ കളി കണ്ടോ ന്നു".
"കളി കണ്ടു."
"മഴ കൊണ്ടോ?"
"മഴേം കൊണ്ടു. വേറെ വിശേഷം ഒന്നുമില്ലല്ലോ "ഞാൻ പിന്നേം കണ്ണടച്ച് ഇരുന്നു.
അങ്ങനെ കാക്കനാട് എത്തി. ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അന്നത്തെ assignments നോക്കി. 2 മണിക്കൂർ ട്രെയിനിംഗ്. 8 മണിക്കൂർ പ്രൊജക്റ്റ് വർക്ക്. സന്തോഷം. 4 മണിക്ക് ഇറങ്ങാൻ പറ്റില്ല. ഞാൻ ജനലിലൂടെ എന്നെ നനച്ച ഞാറ്റുവേല പിന്നേം പെയ്യുകയാണ്. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഓഫീസിലെ AC പണി തന്നു തുടങ്ങി. നനഞ്ഞ ഭാഗങ്ങൾ നല്ലോണം തന്ത് വിറക്കാൻ തുടങ്ങി. എല്ലാം സഹിച് ഞാൻ ഇരുന്നു. പെട്ടെന്ന് മെയിൽ വന്നു. 2 മണിക്കൂർ കൂടി ട്രെയിനിംഗ് assign ചെയ്തു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു.
ട്രെയിനിംഗ് ഒക്കെ കഴിഞ്ഞ് assign ചെയ്ത പ്രൊജക്റ്റ് തീർക്കാൻ സമയമില്ല. ഉറക്കം വീണ്ടും എന്നെ കൊല്ലുന്നു.ഒരു വിധം ഞാൻ മെനക്കെട്ട് എന്റെ മുതലാളിയോട് (TL) പറഞ്ഞു. " ശ്രീനാഥ്, എന്നെ നാളെ ജീവനോടെ വേണേൽ ഒന്ന് പറഞ്ഞു വിടു." പ്രോജെച്ടിനു വേറെ ആളെ കിട്ടിയൊൻഡ് ആണോ എന്നറിയില്ല. എന്നോട് പുള്ളി പോയ്ക്കൊലാൻ പൊയ്ക്കൊള്ളാൻ പറഞ്ഞു.അങ്ങനെ 6.30 നു ഞാൻ ഇറങ്ങി. ഒരു മാറ്റവുമില്ലാതെ ഞാറ്റുവേല അങ്ങനെ തിമിര്‍ത്തു പെയ്യുകയാണ. പറവൂര്‍ എത്തി. ഞാൻ വണ്ടി വെക്കുന്നത് അച്ഛന്റെ സുഹൃത്തായ മുരളി സ്വാമിയുടെ വീട്ടിലാണ്. എന്റെ ഷഡ്ഡി വരെ നഞ്ഞു കുതിര്‍ന്നിരുന്നു. ഇനി ഇപ്പൊ എന്തു നോക്കാനാ. ലാവിഷ് ആയിട്ട് നഞ്ഞു ഞാൻ സ്വാമിയുടെ വീട്ടിൽ എത്തി. ഇവന് തലക്ക് ഓളമാണോ എന്നാ മട്ടിൽ കൊറേ പേര് നോക്കുന്നുണ്ടായിരുന്നു.
"അയ്യയ്യോ ആകെ നഞ്ഞല്ലോ" സ്വാമിയുടെ മാമി എന്നെക്കണ്ട് പറഞ്ഞു. ഞാൻ വിനയത്തോടെ പറഞ്ഞു. "ഓ സാരമില്ല" ഉടനെ വന്നു മറുപടി " തിരുവാതിര ഞാറ്റുവേല താനേ." പണ്ടാരം. എന്ത് പറഞ്ഞാലും താരം തിരുവാതിര ഞാറ്റുവേല തന്നെ.
പിറ്റേന്ന് വെള്ളിയാഴ്ച. ബാലഭൂമി പരസ്യം പോലെ. ഞങ്ങളും വള്ളിയാഴ്ച കുട്ടികളാ. അന്ന് Ms. ഞാറ്റുവേല എന്നെ അധികം ഉപദ്രവിച്ചില്ല. ഉച്ചക്ക് ഊണ് കഴിക്കാൻ പോകുമ്പോഴും രാത്രി സ്വാമിയുടെ വീട്ടിലേക്ക് പോകുമ്പോഴും മാത്രം നനച്ചു.! ശനിയും ഞായറും അവധി. :) പക്ഷെ എല്ലാ ശനീം ഞായറും എന്തേലും പരിപാടികൾ കാണുമല്ലോ. ശനിയാഴ്ച ഒരു സുഹൃത്തിന്റെ പേര കേറി താമസം. ഞാൻ ബൈകിനു പോണ്ട ന്നു തീരുമാനിച്ചു. നായിക ഞാറ്റുവേല പിന്നേം സ്നേഹിക്കാൻ വന്നാലോ. ശനിയാഴ്ച കാലത്ത് നോക്കിയപ്പോ കണ്ണ് തള്ളി.ഒടുക്കത്തെ വെയില്. നായിക ലീവ് ആണോ. "ഇന്ന് മഴയില്ലല്ലോ. നീ ബൈകിനു പോയ മതി." അച്ഛൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ. അങ്ങനെ കോതമംഗലം വരെ ബൈകിനു. യാതൊരു കാരുണ്യവുമില്ലതെ വെയില് കത്തി നില്ക്ക. പേര താമസം കഴിഞ്ഞ് 4 മണിക്ക് വീട്ടില്‍ എത്തിയപ്പോഴേക്കും പൈപ്പ് തുറന്നു വിട്ട പോലെ വിയർത്തു കുളിച്ചു. "എന്താ ചൂട്.! " ഞാൻ ഒന്ന് നെടുവീര്‍പ്പിട്ടു. "അതെ തിരുവാതിര ഞാറ്റുവേല പോലും"-അമ്മ. ഓഹോ അപ്പൊ നായിക പ്രാധാന്യം പോയിട്ടില്ല. ഞായറാഴ്ച റെക്കോർഡ് ചൂട് ആയിരുന്നു. അന്ന് ഒരു 60-ആം പിറന്നാള്‍. ദൈവമേ ശത്രുക്കൾക്ക് പോലും ഈ ഗതി വരല്ലേ... അന്നത്തെ ചൂടും കൂടി ആയപ്പോ ഞാൻ ആകെ തളര്‍ന്നു പോയി. ആകെ വാടി തളർന്നു ഞാൻ ഒരു 5 മണി ആയപ്പോൾ വീട്ടില്‍ എത്തി.
ഡും. ദേ കേൾക്കുന്നു. ഇടി. മഴ വരുന്നു. എനിക്ക് സന്തോഷമായി. ഈ ചൂടിൽ നിന്ന് ഒരു മോചനമായല്ലോ. അങ്ങനെ സുഖമായി തണുത്തു വിറച്ചു കിടന്നുറങ്ങി. പിറ്റേന്ന് നല്ല പനി.! :(
"ശ്രീനാഥ്. ഞാൻ ഒരു ദിവസം ലീവ് ആണ്. നല്ല പനി."
"okay. പണി വരാൻ ഇപ്പൊ എന്താ ഉണ്ടായേ?"
"ഞാൻ ഒന്നും ചെയ്യണ്ടല്ലോ.തിരുവാതിര ഞാറ്റുവേല പറ്റിച്ച പണിയാ"