Sunday, February 20, 2011

പാട്ടുകളും പിന്നെ ഏറമുള്ളാനും

എന്റെ അമ്മാത്ത് ( അമ്മയുടെ ഗൃഹം) ചമ്രവട്ടം എന്ന ഹരിത സുന്ദരമായ ഒരു മലബാര്‍ ഗ്രാമത്തിലാണ്. പൊന്നാനിക്ക് ഇക്കരെ സ്ഥിതി ചെയ്യുന്ന ആ ഗ്രാമം ഐതിഹ്യങ്ങളില്‍ വരെ പരാമര്‍ശം ഉള്ളതാകുന്നു. ഞാന്‍ ചമ്രവട്ടത് പോകുമ്പോള്‍ ബസ്സിലാണ് പോകാറു. മിക്കവാറും ഗുരുവായൂര്‍ വഴിയാണ് പോക്ക്. ആദ്യം ഇവിടെ നിന്നും തുരുത്തിപ്പുറം ബസ്‌ പിടിച്ചു അവിടെ ഇറങ്ങി, കടത്തു കടന്നു കോട്ടപ്പുറത്ത് നിന്നും കൊടുങ്ങല്ലൂര്‍ ചെല്ലും. പിന്നെ ഗുരുവായൂര്‍. അവിടെ നിന്നും കോഴിക്കോട് ബസ്സില്‍ കുറ്റിപ്പുറത്ത്‌ ഇറങ്ങും. പിന്നെ തിരൂര്‍ ബസ്സില്‍ കേറി പുതിയങ്ങാടി ഇറങ്ങും. അവിടെ നിന്നും ചമ്രവട്ടം ബസ്സ്‌ പിടിക്കും. ഒരു യാത്ര ഒരു, പുതിയ അനുഭവം. വളരെ എളുപ്പമുള്ള യാത്രയാണെന്ന് മനസിലായില്ലേ...

പക്ഷെ യാത്ര എന്നും ഒരു പുതിയ അനുഭവം ആണ് ട്ടോ. പ്രത്യേകിച്ചു ചമ്രവട്ടതെക്ക്. അതിന്റെ കാരണങ്ങള്‍ രണ്ടാണ്.

ഒന്നാം കാരണം: ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ ഞാന്‍ ലൈന്‍ ബസ്സിലെ കേറൂ. കാരണം, അല്ല.. കാരണം നിങ്ങള്ക്ക് വഴിയെ മനസിലാവും. ഞാന്‍ മിക്കവാറും വെളുപ്പിനാണ് യാത്ര തുടങ്ങുക. ആദ്യത്തെ തുരുത്തിപ്പുറം ബസ്സില്‍ എന്റെ സഹയാത്രികര്‍ മിക്കവാറും കോട്ടപ്പുറം ചന്തയിലേക്ക് പോകുന്ന മത്സ്യ തൊഴിലാളികളും, ചെറു കൃഷിക്കാരും ആയിരിക്കും. സാക്ഷാല്‍ കൃഷ്ണ ദ്വായ്പായനനെ വരെ മയക്കിയ മല്സ്യഗന്ധത്താല്‍ പൂരിതമാകും ആ ബസ്സ്‌. എന്നാല്‍ അതിലും അസഹനീയമാണ് അതിലെ പാട്ടും. വിശുദ്ധ ഗായകന്‍ ആയ K.G മാര്‍ക്കോസ് തൊണ്ടപൊട്ടി വിളിച്ചു പാടുന്നുണ്ടാകും. തുരുതിപ്പുറത്തു പിന്നെ ഫെറി ആണ്. അക്കര എത്തിയാല്‍ പിന്നെ ഒരു ബുസ്സെ കൊടുങ്ങള്ളൂര്‍ക്കുല്ലു. "റൂബി". അവര്‍ സംഗീത വിരോധികള്‍ ആണ്. കൊടുങ്ങല്ലൂര്‍ നിന്നും ഗുരുവായൂര്‍ ബസ്സില്‍ കേറും. പിന്നെ വീണ്ടും ഒരു ചേഞ്ച്‌ ആണ്. സഹയാത്രക്കാര്‍ മിക്കവാറും ജോലിക്കാര്‍. വാര്‍ക്കപ്പണിക്കാര്‍ ആണെങ്ങില്‍ക്കൂടി പൌഡര്‍ ഒക്കെ ഇട്ടു നല്ല സുന്ദരക്കുട്ടപ്പന്‍ ആയാണ് രാവിലെ പോക്ക്. ബസ്സില്‍ മിക്കവാറും പള്ളിപ്പെരുന്നളിനു മാല ബള്‍ബ്‌ തൂക്കി ഇട്ടിരിക്കുന്നത് പോലെ നിറയെ ലൈറ്റ് കാണാം. പാട്ടും ഉണ്ട്. ഇപ്പോഴും കേറുമ്പോള്‍ കേള്‍ക്കാം.. "അച്ഛാ അച്ഛാ നമ്മുടെ കൃഷ്ണന്‍ എന്ന് വരും അച്ഛാ??? കംസനെ കൊന്നു, രാജ്യോം വാങ്ങി ഇപ്പൊ വരും മോനെ.... " !!! എന്റമ്മേ...!! പൂതപ്പാട്ടെഴുതിയ ഇടശ്ശേരി ഇവരുടെ മുന്നില്‍ വെറും "ആശു"..!!!
അങ്ങനെ ഞാന്‍ ഗുരുവായൂരെത്തി. അമ്പാടിക്കണ്ണന്റെ നഗരത്തിന്റെ 'പരിമണം' അധിക നേരം അവിടെ നില്ക്കാന്‍ അനുവദിക്കില്ല. ഓടിപ്പോയി അടുത്തുള്ള കോഴിക്കോട് ബസ്സില്‍ കേറി ഇരിക്കും. ഓരോ കോഴിക്കോട് -ഗുരുവായൂര്‍ ബസ്സും ഓരോ പ്രപഞ്ചം ആണ്. ചിലതില്‍ ബക്കറ്റ്‌ സീറ്റ്‌. ചിലതില്‍ TV..!!! മറ്റു ചിലതില്‍ ചുവര്‍ചിത്രങ്ങള്‍. അതില്‍ കേരുംബോഴേക്കും ബസ്സില്‍ ആദ്യം ഉണ്ടായിരുന്ന ചന്ദനത്തിരി ഗന്ധം ഒരു ഓര്‍മ്മ മാത്രമായി മാറിയിരിക്കും. മിക്കവാറും ഹോട്ടലില്‍ നിന്നുള്ള മണം ആയിരിക്കും ഉണ്ടാകുക. ബസ്സ്‌ വിട്ടു. സംഗീതം അതിലും ഒരു അവിഭാജ്യ ഘടകം. പക്ഷെ ഇവിടെ സംഗീതം അപ്പ്രവചനീയം ആണ്. പഴയ KPAC നാടക ഗാനം മുതല്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി വരെ ഉണ്ടാകും. പക്ഷെ എന്റെ ഭാവനയില്‍ എന്നും ഒളി മങ്ങാതെ നില്‍ക്കുന്ന കോഴിക്കോട് ബസ്സിലെ പാട്ടുകള്‍ ഉമ്പായിയുടെ ഗസ്സലുകള്‍ ആണ്. അവക്കിടയില്‍ ഗാപ്‌ നോക്കാന്‍ വരുന്ന ആള് മാറുമ്പോള്‍ തമിഴ് പാട്ടും ഇട്ടെന്നു വരാം ട്ടോ. സഹയാത്രികരും അപ്പ്രവചനീയം തന്നെ.
ബസ്സ്‌ അങ്ങനെ കുറ്റിപ്പുറം എത്തി. ഇനി തിരൂര്‍ ബസ്സ്‌. സഹയാത്രികര്‍ നല്ല അത്തര് പൂശിയ വെളുത്ത ചുള്ളന്‍ പയ്യന്മാര്‍. അല്ലെങ്കില്‍ ഇടത്തോട്ടു മുണ്ടുടുത്ത, നെറ്റിയില്‍ നിസ്കാര തഴംബുള്ള കാക്ക. സംഗീതം മാറുന്നു. മിക്കവാറും തിരൂര്‍ ബസ്സില്‍ പഴയ ഹിന്ദി പാട്ടുകള്‍ ആയിരിക്കും. കുമാര്‍ സാനു യുഗത്തിലെ സാജനും, രാജാ ഹിന്ദുസ്ഥാനിയും, ഗുപ്തും ഒക്കെ വീണ്ടും ഓര്‍മ്മകളില്‍ എത്തുന്നു. തിരൂര്‍ ബസ്സുകാര്‍ ഇപ്പോഴും 90-കളിലെ ജീവികള്‍ ആണെന്ന് തോന്നും. പുതിയങ്ങാടി വരെ ഗൃഹാതുരമായ സംഗീതം. അവിടെ നിന്നും ചമ്രവട്ടം വരെ മിക്കവാറും സംഗീത പീഡനം ആയിരിക്കും. "ഫാത്തിമ", "ജമീല", "ആയിശു", എന്നെ സൈസ് സ്ത്രീ നാമങ്ങളും, "മൊഞ്ചത്തി","ഖല്ബ്", "നിക്കാഹു", എന്നീ വാക്കുകള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ച് "കേട്ടാലോടി" ശബ്ദത്തില്‍ ഒരേ താളത്തില്‍ പാടും. മാപ്പിളപ്പാട്ടെന്നു പേരും.. സഹയാത്രികര്‍ മിക്കവാറും സാധാരണക്കാര്‍. അങ്ങനെ ദൃശ്യ വൈവിധ്യവും, സംഗീത സാന്ദ്രവും ആണ് ആ യാത്ര.

രണ്ടാം കാരണം: അങ്ങനെ വല്യ ബുജി ഒന്നുമലെങ്ങിലും, അത്യാവശ്യം പുസ്തകം ഒക്കെ വായിക്കുന്ന കൂട്ടത്തിലാണ് ഈ പാവപ്പെട്ടവന്‍. അങ്ങനെ ഒരിക്കല്‍ കയ്യില്‍ പുനത്തിലിന്റെ "സ്മാരക ശിലകള്‍" കിട്ടി. എന്താന്നറിയില്ല.. "ഖാന്‍ ബഹാദൂര്‍ പൂക്കൊയതങ്ങളും", "പൂക്കുന്ജീബിയും" എല്ലാം എനിക്ക് ചമ്രവട്ടത്തെ ജനങ്ങള്‍ ആയിട്ടാണ് തോന്നിയെ. അതിലെ "ഏറമുള്ളാന്‍" എന്നാ കഥാപാത്രം എന്നെ വല്ലാതെ സ്പര്ശിക്കുകയും ചെയ്തു. അതിനു ശേഷമുള്ള ചമ്രവട്ടം യാത്രയില്‍ മനസ് നിറയെ അതിലെ കഥാപാത്രങ്ങള്‍ ആയിരുന്നു. അന്ന് തിരൂര്‍ ബസ്സില്‍ എന്റെ അടുത്ത് ഒരു ഇക്കാക്ക വന്നിരുന്നു. 50-നോട് അടുത്ത പ്രായം. ക്ഷീണിച്ച ശരീരം. പച്ച കള്ളിമുണ്ടും, സ്ലീവ്സ് ബനിയനും. നിസ്കാര്‍ തഴമ്പ്, പോല്യ്തീന്‍ തുണികൊണ്ട് കെട്ടിയ തലപ്പാവ്. ....കണ്ട ഉടനെ എന്റെ മനസ് പറഞ്ഞു.. "ഏറമുള്ളാന്‍"..!!! ഞാന്‍ എന്റെ മനസിലെ ഏറമുള്ളനെ കാണുകയായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റില്‍. അദ്ദേഹം തിരുന്നാവായ എത്തിയപ്പോള്‍ ഇറങ്ങാനായി എഴുന്നേറ്റു. അപ്പോള്‍ ആ ഇടറിയ തൊണ്ടയില്‍ നിന്നും പതിയ ശബ്ദത്തില്‍ ഒരു വിളി ഞാന്‍ ശ്രദ്ധിച്ചു. "ഹല്ലാഹ്..." അതും കൂടി ആയപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ബാന്ഗ് കൊടുത്തു ശബ്ദം ഇടരിപ്പോയ ഏറമുള്ളാന്‍ എന്റെ അടുത്തിരിക്കുന്ന ആള്‍ തന്നെ... അതിനു ശേഷമുള്ള ഓരോ യാത്രയിലും ഞാന്‍ ഏറമുള്ളനെ തിരഞ്ഞു. വേറെ ടൈപ്പ് ഏറമുള്ളാന്‍മാരെ കണ്ടെങ്കിലും ഇത് പോലെ ഒരാളെ കണ്ടില്ല.
കഴിഞ ആഴ്ച എനിക്ക് ചമ്രവട്ടത് പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. പതിവ് പോലെ ബസ്സില്‍ ആയിരുന്നു യാത്ര. വേണ്ടും ഒരു തിരൂര്‍ ബസ്സ്‌. ബസ്സ്‌ കുറ്റിപ്പുറം വിട്ടു. രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞു. ആ സ്റ്റോപ്പില്‍ നിന്നും ഒരു പരിചിത മുഖം കേറി വരുന്നു. ഒരു നിമിഷം.... എന്റെ കണ്ണുകള്‍ വിടര്‍ന്നു. ദാ വീണ്ടും..!! അതെ ഏറമുള്ളാന്‍..!!! പക്ഷെ ഇത്തവണ ഏറമുള്ളാന്‍ എന്റെ അടുതല്ല ഇരുന്നത്. എന്നാലും കണ്കുളിക്കെ ഞാന്‍ ആ കഥാപാത്രത്തെ നോക്കി ഇരുന്നു. അദ്ദേഹത്തിണ്ടെ സീറ്റിന്റെ അരികിലെ സീറ്റ്‌ ഒഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെപ്പോയി ഇരുന്നു. ആ ശബ്ദം കേള്‍ക്കാനായി ഞാന്‍ ചോദിച്ചു. " പുതിയങ്ങാടി ഏതാരായോ?" ഒന്ന് നോക്കീട് അദ്ദേഹം പറഞ്ഞു, " ങ്ങള് ബടെ ള്ള ആളല്ല ല്ലേ... പുതിയങ്ങാടി ഏതാനെല്ലു. ക്ക് ആയിക്ക് മുമ്പേ ഇറങ്ങണം. തിരുന്നവായേല്." ശബ്ദം കേട്ട് ഞാന്‍ സന്ടുഷ്ടനായി. അതെ ഇടറിയ ശബ്ദം. "ങ്ങളെ പേരെന്താ?? " ഞാന്‍ പേര് പറഞ്ഞു. അദ്ദേഹത്തിണ്ടെ പേര് ഞാന്‍ ചോദിച്ചേ ഇല്ല. കാരണം വേറൊരു പേരും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്റെ ഏറമുള്ളാന്‍ കഥ അറിയാവുന്ന എന്റെ അമ്മാവന്റെ മകന് ഞാന്‍ അപ്പോള്‍ത്തന്നെ ഒരു SMS അയച്ചു. "I met Eramullan 2day"...

തിരുന്നാവായ എത്തിയപ്പോള്‍ അദ്ദേഹം ഒന്ന് ചിരിച്ചിട്ട് ഇറങ്ങിപ്പോയി. മനസപ്പോള്‍ ആത്മവിശ്വാസത്തോടെ എന്നോട് പറഞ്ഞു... ഇദ്ദേഹത്തെ ഞാന്‍ ഇനിയും കാണും. ബസ്സില്‍ അപ്പോള്‍ കുമാര്‍ സാനു സന്ദര്‍ഭം മനസിലാക്കിയ പോലെ പാടുകയായിരുന്നു "mera dil bhee kithnaa paagal he"....

Sunday, February 6, 2011

ആശാന്‍

ആശാന്‍ ആശയ ഗംഭീരന്‍. ഈ പറയാറുള്ളത് കുമാരനാശാനെപ്പറ്റി ആണെങ്കിലും ഞാന്‍ പറഞ്ഞ ആശാന്‍ ഒരു ആശയ ഗംഭീരന്‍ തന്നെ. ആളിന്റെ ഡ്രൈവിംഗ് ആശാന്‍ ആണ്. MBA ഒക്കെ കഴിഞ്ഞ് ഒരു പണി ആകാതെ ഇരിക്കുമ്പോഴാണ് ഫോര്‍ വ്ഹീലെര്‍ ലൈസന്‍സ് എടുത്തിട്ടില്ല എന്നാ ബോധം വന്നത്. സ്മായം ഇഷ്ടം പോലെ. പിന്നേക്ക് വയ്ക്കാതെ അപ്പോള്‍ തന്നെ ചേര്‍ന്നു. കൊടുങ്ങല്ലൂര്‍ ഉള്ള 'പ്രിയദര്‍ശിനിയുടെ' തുരുത്തിപ്പുറം ആശാന്‍ ആണ് നമ്മടെ ആശാന്‍. പേര് Sinoj.

ആശാന്റെ ക്ലാസ്സ്‌ സ്റ്റൈല്‍ ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം. ആദ്യമായി വളയം പിടിച്ച എന്നോട് ആശാന്റെ ചോദ്യം. "മോനെ ഈ വണ്ടിയുടെ ഏറ്റവും ശക്തിയുള്ള ഗീര്‍ ഏതാണെന്ന് ചോദിച്ച മോന്‍ എന്ത് പറയും? 4th ഗീറെന്നല്ലേ? ഇതാണ് എല്ലാരടേം പ്രശ്നം. ശക്തിയുള്ള ഗീര്‍ വേറെ, സ്പീഡ് ഉള്ള ഗീര്‍ വേറെ. ശക്തിയുള്ള ഗീര്‍ 1st ഗീര്‍. സ്പീഡ് ഉള്ളതോ 4th ഗീര്‍."
കേട്ട് തരിച്ചിരിക്കുന്ന എന്നോട്. "മനസിലായില്ലേ? എടാ ഈ "കര്‍ണ്ണം മല്ലെശ്വരീം" "പി.ടി ഉഷേം " തമ്മിലുള്ള വ്യത്യാസം പോലെതന്നെയാണ് ഗീറും. ശക്തിയുള്ളത് കര്‍ണ്ണം മല്ലേശ്വരി.. എന്നാല്‍ വേഗത ആര്‍ക്കാണ്?? നമ്മടെ ഉഷചേചിക്കല്ലേ. അതാണ്".!!!

ക്ലാസ്സ്‌ ഒരു ഒഅടുക്കാതെ സംഭവം ആവാന്‍ വേറെ വല്ലതും വേണോ? ആശാന്റെ 9 മണി ബാച്ചില്‍ ഒരു നേഴ്സ് ഉണ്ട്. പുള്ളിക്കാരി കേറിയാല്‍ ചാലക്ക വരെ രൌറെ ഉണ്ടാകും. മെഡിക്കല്‍ കോളേജില്‍ ഇറക്കീട്ടെ ആശാന്‍ വരൂ. ആ നേഴ്സ് ഒരു ദിവസം പട്ടത്ത് നിന്നും മാഞ്ഞാലി പോകുന്ന വഴിയില്‍ ഓടിക്കുകയായിരുന്നു.
"അങ്ങാട്ട് വളക്ക് ചേച്ചി... ഇങ്ങനെ പിടിചോണ്ടിരിന്നാല്‍ വണ്ടി വളയോ?"
"ഇവിടെ ഭയങ്കര വളവാണ്"
"എന്നാല്‍ ചേച്ചി ആ പ്ലസ്റെര്‍ ഇടന്ന സാധനം കൊണ്ട് ഈ വഴി നേരെയാക്... അല്ലപിന്നെ"
"പക്ഷെ ഈ വഴീലൊക്കെ പഠിച്ചാല്‍ പഠിച്ചതാണ്. ഞാന്‍ അതാ തന്നെ ഓടിക്കാം ന്നു പറയണേ"
"ഉവ്വ.. പഠിച്ചാല്‍ പഠിച്ചതാണ്, പക്ഷെ പേടിച്ചാല്‍ പെടിച്ചതുമാണ്. വീട്ടിലെ 2 പിള്ളേര്‍ ഉള്ളതാ. മൂത്തത് പെന്ഗോച്ചും. ഞാന്‍ പറയണ പോലെ ഓടിച്ചാല്‍ മതി.".. [:D ]

സാധാരണ സ്ഥിരം ഒരു route ഉണ്ട്. ഒരു ദിവസം ആശാന്‍ പുതിയ route പോയി. ഞങ്ങള്‍ എല്ലാരും സന്തോഷിച്ചു. ഇന്ന്‍ പുതിയ route ആണല്ലോ. കുറച്ചു ചെന്നപോഴാ സംഗതിടെ ആവശ്യം മനസിലായെ. . ഒരു പരംബിറെ അടുത്ത് നിര്‍ത്തി. എന്നിട്ട.. "ഡാ മക്കളെ. ഇറങ്ങിക്കെ.. ഈ കായക്കോല 8 എണ്ണവും പിടിച്ചു വണ്ടീല്‍ വക്ക്. എന്നിട്ട് പോണം. ഒരു മാരുതീടെ എഞ്ചിനും പിടിക്കണം. പിന്നെ ഈ മോടോറും". എന്റെ ദൈവമേ.. അന്ന് കണ്ടശ തന്നെയായിരുന്നു. എല്ലാരും ആ അടിമപ്പണി മിണ്ടാതെ ചെയ്തു കൊടുത്തു.

ഇങ്ങനെ എല്ലാത്തിനും ആശാന് ഉരുളക്ക് ഉപ്പേരി ഉണ്ട്. എന്നാല്‍ ഒരു ദിവസം കടുവേ പിടിക്കണ കിടുവ ഒരെണ്ണം വണ്ടീല്‍ എത്തി. ഒറ്റ ദിവസമേ വന്നുള്ളൂ. പക്ഷെ ആ സംഭവം ആണ് ഈ ഡ്രൈവിംഗ് കാലത്തെ highlight .അവന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഒരു മിനിറ്റ് വായ വെറുതെ ഇരിക്കില്ല.
"ആശാനെ ഒന്ന്‍ വേഗം വിടാന്‍ പഠിപ്പിക്ക്"
"നീ ഒന്ന്‍ വെറുതെ ഇരിക്കെട.. ഇല്ലേല്‍ നാളെ ഞാന്‍ ടെസ്റ്റ്‌ പാസ്‌ ആക്കില്ല ട്ടാ."
"എന്നാല്‍ ഞാന്‍ ബാക്കി കാശും തരില്ല.."
"ഇവനെക്ക്കൊന്ദ് വല്യ മേടായല്ലോ"
"ആശാനെ ദേ ആ പച്ച വീട്ടില്‍ ഒന്ന്‍ നിര്‍ത്തിക്കോ. അവിടെ എന്റെ ഒരു കൂട്ടുകാ..... രന്‍ ഉണ്ട്."
എന്താടാ, "കാരന്‍" ആണാ അതോ "കാരിയാ"?
"അയ്യേ കാരി ന്നു പറഞ്ഞ ഒരു മീനല്ലേ.. അതാശന്‍ തന്നെ നോക്കിയാല്‍ മതി."
"നീ അടി മേടിക്കും"
"തന്നാല്‍ ഞാന്‍ നിന്ന്‍ കൊണ്ടെനെ.. പക്ഷെ കാശിന്റെ കാര്യം മറക്കണ്ട"

"ആശാനേ.. ഈ വഴി സ്കൂളില്‍ പോകാന്‍ എത്ര സൈക്കിള്‍ ചവിട്ടിയതന്നരിയോ?"
"നിന്റെ അച്ഛന്‍ സ്കൂളില്‍ പോനെനു നീ എന്ത് കോപ്പിനാ സൈക്കിള്‍ ചവിട്ടനെ?"
"അച്ഛന്‍ അല്ല ഞാന്‍"
"ഓഹ് പിന്നേ.. നീ സ്കൂളില്‍ പോയീ ന്നു.. ഒന്ന്‍ പോടാപ്പാ.. "
"ആശാന്‍ എന്നാണ് സ്കൂള്‍ എന്നൊക്കെ പറയാന്‍ പഠിച്ചേ? ഈ ഡ്രൈവിംഗ് സ്കൂള്‍ ന്നു പേര് ഒള്ളതുകൊണ്ട് കേട്ടിട്ടെണ്ടാകും. അല്ലാതെ ആ സംഭവം കണ്ടിട്ടുണ്ട??"

ഇങ്ങനെ വാദവും പ്രതിവാദവും മുറുകി. ഇതിനിടെല്‍ ആണ് ആ സംഭവം നടക്കുന്നെ.. കുത്തിയതോട് പ്രസ്സും പടി എതിഏപ്പൊല് നമ്മടെ നായകന്‍ ഉറക്കെ, അവന്റെ ഒടുക്കത്തെ ശബ്തത്തില്‍...
"ജിന്ശേടെ വീടായെ.. ജിന്ശേടെ വീടയെ"
"അതാരാടാ"?
"ആശാനെ അതെന്ടെ പഴയ ലൈന്‍ ആണ്. പക്ഷെ വീണില്ല. ഇപ്പൊ അവളെ വീട്ടുകാര്‍ ബാംഗ്ലൂര്‍ ആക്കീരിക്ക. എറണാകുളത്ത് പടിച്ചലെ ആണുങ്ങള്‍ടെ ശല്യം ഉണ്ടെന്നു. ബാംഗ്ലൂര്‍ ആകുമ്പോള്‍ കുഴപ്പമില്ലല്ല. എന്തൊക്ക ആണേലും അവള്‍ ഒരു ആറ്റന്‍ പീസാ. "
"ഹഹഹ അത് കൊള്ളാം"
ആ ദിവസം കഴിഞ്ഞ പിറ്റേ നാള്‍ അവന്റെ അടുതിരിന്ന ചേട്ടന്‍"- "ഏതാണ ആ ചെറുക്കന്‍? അവന്‍ ജിന്ഷ ന്നു പറഞ്ഞത് എന്റെ പെങ്ങള്ടെ മോളാ". !!!! ആശാനും ഞങ്ങളും കിടുങ്ങി ഇരിക്യാ. തലേ ദിവസം അവന്‍ അവള്പ്പറ്റി പറഞ്ഞത്ഹു മുഴുവന്‍ ഇദ്ദേഹം കേട്ടതാ. [:-o]. അപ്പോള്‍ ആശാന്‍. "ചേട്ടാ അത് വിട്ടേക്ക്. അവന്‍ ഇരു കഥ ഇല്ലതോനാ. പിന്നെ ഞാന്‍ ഇന്നലെ എന്തേലും പറഞ്ഞിട്ടുണ്ടെല്‍ ക്ഷേമിക്ക് ട്ടാ. അറിയാതെ പറഞ്ഞതാ". ആശാന്റെ പേടി അതായിരുന്നു. കുഴപ്പമില്ല ന്നു ആ ചേട്ടന്‍ പറഞ്ഞോണ്ട് ആശാന്റെ ടെന്‍ഷന്‍ മാറി.

ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഡ്രൈവിംഗ് ക്ലാസ്സ്‌. ഒരു മാസത്തെ ക്ലാസ്സ്‌ കൊണ്ട് ഞങ്ങള്‍ക്കെല്ലാം ലൈസെന്‍സ് കിട്ടി. സഹൃദയ വൃന്ദത്തില്‍ ഒരു പുതിയ കഥാപാത്രത്തെയും. ഇന്നും പ്രിയദര്‍ശിനിയുടെ മഞ്ഞ വണ്ടി പുത്തന്‍വേലിക്കര അടക്കി വാഴുന്നു.