ആശാന് ആശയ ഗംഭീരന്‍. ഈ പറയാറുള്ളത് കുമാരനാശാനെപ്പറ്റി ആണെങ്കിലും ഞാന്‍ പറഞ്ഞ ആശാന്‍ ഒരു ആശയ ഗംഭീരന്‍ തന്നെ. ആളിന്റെ ഡ്രൈവിംഗ് ആശാന്‍ ആണ്. MBA ഒക്കെ കഴിഞ്ഞ് ഒരു പണി ആകാതെ ഇരിക്കുമ്പോഴാണ് ഫോര്‍ വ്ഹീലെര്‍ ലൈസന്‍സ് എടുത്തിട്ടില്ല എന്നാ ബോധം വന്നത്. സ്മായം ഇഷ്ടം പോലെ. പിന്നേക്ക് വയ്ക്കാതെ അപ്പോള്‍ തന്നെ ചേര്‍ന്നു. കൊടുങ്ങല്ലൂര്‍ ഉള്ള 'പ്രിയദര്‍ശിനിയുടെ' തുരുത്തിപ്പുറം ആശാന്‍ ആണ് നമ്മടെ ആശാന്‍. പേര് Sinoj.
ആശാന്റെ ക്ലാസ്സ് സ്റ്റൈല്‍ ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം. ആദ്യമായി വളയം പിടിച്ച എന്നോട് ആശാന്റെ ചോദ്യം. "മോനെ ഈ വണ്ടിയുടെ ഏറ്റവും ശക്തിയുള്ള ഗീര്‍ ഏതാണെന്ന് ചോദിച്ച മോന്‍ എന്ത് പറയും? 4th ഗീറെന്നല്ലേ? ഇതാണ് എല്ലാരടേം പ്രശ്നം. ശക്തിയുള്ള ഗീര്‍ വേറെ, സ്പീഡ് ഉള്ള ഗീര്‍ വേറെ. ശക്തിയുള്ള ഗീര്‍ 1st ഗീര്‍. സ്പീഡ് ഉള്ളതോ 4th ഗീര്‍."
കേട്ട് തരിച്ചിരിക്കുന്ന എന്നോട്. "മനസിലായില്ലേ? എടാ ഈ "കര്‍ണ്ണം മല്ലെശ്വരീം" "പി.ടി ഉഷേം " തമ്മിലുള്ള വ്യത്യാസം പോലെതന്നെയാണ് ഗീറും. ശക്തിയുള്ളത് കര്‍ണ്ണം മല്ലേശ്വരി.. എന്നാല്‍ വേഗത ആര്‍ക്കാണ്?? നമ്മടെ ഉഷചേചിക്കല്ലേ. അതാണ്".!!!
ക്ലാസ്സ് ഒരു ഒഅടുക്കാതെ സംഭവം ആവാന്‍ വേറെ വല്ലതും വേണോ? ആശാന്റെ 9 മണി ബാച്ചില്‍ ഒരു നേഴ്സ് ഉണ്ട്. പുള്ളിക്കാരി കേറിയാല്‍ ചാലക്ക വരെ രൌറെ ഉണ്ടാകും. മെഡിക്കല്‍ കോളേജില്‍ ഇറക്കീട്ടെ ആശാന്‍ വരൂ. ആ നേഴ്സ് ഒരു ദിവസം പട്ടത്ത് നിന്നും മാഞ്ഞാലി പോകുന്ന വഴിയില്‍ ഓടിക്കുകയായിരുന്നു.
"അങ്ങാട്ട് വളക്ക് ചേച്ചി... ഇങ്ങനെ പിടിചോണ്ടിരിന്നാല്‍ വണ്ടി വളയോ?"
"ഇവിടെ ഭയങ്കര വളവാണ്"
"എന്നാല്‍ ചേച്ചി ആ പ്ലസ്റെര്‍ ഇടന്ന സാധനം കൊണ്ട് ഈ വഴി നേരെയാക്... അല്ലപിന്നെ"
"പക്ഷെ ഈ വഴീലൊക്കെ പഠിച്ചാല്‍ പഠിച്ചതാണ്. ഞാന്‍ അതാ തന്നെ ഓടിക്കാം ന്നു പറയണേ"
"ഉവ്വ.. പഠിച്ചാല്‍ പഠിച്ചതാണ്, പക്ഷെ പേടിച്ചാല്‍ പെടിച്ചതുമാണ്. വീട്ടിലെ 2 പിള്ളേര്‍ ഉള്ളതാ. മൂത്തത് പെന്ഗോച്ചും. ഞാന്‍ പറയണ പോലെ ഓടിച്ചാല്‍ മതി.".. [:D ]
സാധാരണ സ്ഥിരം ഒരു route ഉണ്ട്. ഒരു ദിവസം ആശാന്‍ പുതിയ route പോയി. ഞങ്ങള്‍ എല്ലാരും സന്തോഷിച്ചു. ഇന്ന്‍ പുതിയ route ആണല്ലോ. കുറച്ചു ചെന്നപോഴാ സംഗതിടെ ആവശ്യം മനസിലായെ. . ഒരു പരംബിറെ അടുത്ത് നിര്‍ത്തി. എന്നിട്ട.. "ഡാ മക്കളെ. ഇറങ്ങിക്കെ.. ഈ കായക്കോല 8 എണ്ണവും പിടിച്ചു വണ്ടീല്‍ വക്ക്. എന്നിട്ട് പോണം. ഒരു മാരുതീടെ എഞ്ചിനും പിടിക്കണം. പിന്നെ ഈ മോടോറും". എന്റെ ദൈവമേ.. അന്ന് കണ്ടശ തന്നെയായിരുന്നു. എല്ലാരും ആ അടിമപ്പണി മിണ്ടാതെ ചെയ്തു കൊടുത്തു.
ഇങ്ങനെ എല്ലാത്തിനും ആശാന് ഉരുളക്ക് ഉപ്പേരി ഉണ്ട്. എന്നാല്‍ ഒരു ദിവസം കടുവേ പിടിക്കണ കിടുവ ഒരെണ്ണം വണ്ടീല്‍ എത്തി. ഒറ്റ ദിവസമേ വന്നുള്ളൂ. പക്ഷെ ആ സംഭവം ആണ് ഈ ഡ്രൈവിംഗ് കാലത്തെ highlight .അവന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഒരു മിനിറ്റ് വായ വെറുതെ ഇരിക്കില്ല.
"ആശാനെ ഒന്ന്‍ വേഗം വിടാന്‍ പഠിപ്പിക്ക്"
"നീ ഒന്ന്‍ വെറുതെ ഇരിക്കെട.. ഇല്ലേല്‍ നാളെ ഞാന്‍ ടെസ്റ്റ് പാസ് ആക്കില്ല ട്ടാ."
"എന്നാല്‍ ഞാന്‍ ബാക്കി കാശും തരില്ല.."
"ഇവനെക്ക്കൊന്ദ് വല്യ മേടായല്ലോ"
"ആശാനെ ദേ ആ പച്ച വീട്ടില്‍ ഒന്ന്‍ നിര്‍ത്തിക്കോ. അവിടെ എന്റെ ഒരു കൂട്ടുകാ..... രന്‍ ഉണ്ട്."
എന്താടാ, "കാരന്‍" ആണാ അതോ "കാരിയാ"?
"അയ്യേ കാരി ന്നു പറഞ്ഞ ഒരു മീനല്ലേ.. അതാശന്‍ തന്നെ നോക്കിയാല്‍ മതി."
"നീ അടി മേടിക്കും"
"തന്നാല്‍ ഞാന്‍ നിന്ന്‍ കൊണ്ടെനെ.. പക്ഷെ കാശിന്റെ കാര്യം മറക്കണ്ട"
"ആശാനേ.. ഈ വഴി സ്കൂളില്‍ പോകാന്‍ എത്ര സൈക്കിള്‍ ചവിട്ടിയതന്നരിയോ?"
"നിന്റെ അച്ഛന്‍ സ്കൂളില്‍ പോനെനു നീ എന്ത് കോപ്പിനാ സൈക്കിള്‍ ചവിട്ടനെ?"
"അച്ഛന്‍ അല്ല ഞാന്‍"
"ഓഹ് പിന്നേ.. നീ സ്കൂളില്‍ പോയീ ന്നു.. ഒന്ന്‍ പോടാപ്പാ.. "
"ആശാന്‍ എന്നാണ് സ്കൂള്‍ എന്നൊക്കെ പറയാന്‍ പഠിച്ചേ? ഈ ഡ്രൈവിംഗ് സ്കൂള്‍ ന്നു പേര് ഒള്ളതുകൊണ്ട് കേട്ടിട്ടെണ്ടാകും. അല്ലാതെ ആ സംഭവം കണ്ടിട്ടുണ്ട??"
ഇങ്ങനെ വാദവും പ്രതിവാദവും മുറുകി. ഇതിനിടെല്‍ ആണ് ആ സംഭവം നടക്കുന്നെ.. കുത്തിയതോട് പ്രസ്സും പടി എതിഏപ്പൊല് നമ്മടെ നായകന്‍ ഉറക്കെ, അവന്റെ ഒടുക്കത്തെ ശബ്തത്തില്‍...
"ജിന്ശേടെ വീടായെ.. ജിന്ശേടെ വീടയെ"
"അതാരാടാ"?
"ആശാനെ അതെന്ടെ പഴയ ലൈന്‍ ആണ്. പക്ഷെ വീണില്ല. ഇപ്പൊ അവളെ വീട്ടുകാര്‍ ബാംഗ്ലൂര്‍ ആക്കീരിക്ക. എറണാകുളത്ത് പടിച്ചലെ ആണുങ്ങള്‍ടെ ശല്യം ഉണ്ടെന്നു. ബാംഗ്ലൂര്‍ ആകുമ്പോള്‍ കുഴപ്പമില്ലല്ല. എന്തൊക്ക ആണേലും അവള്‍ ഒരു ആറ്റന്‍ പീസാ. "
"ഹഹഹ അത് കൊള്ളാം"
ആ ദിവസം കഴിഞ്ഞ പിറ്റേ നാള്‍ അവന്റെ അടുതിരിന്ന ചേട്ടന്‍"- "ഏതാണ ആ ചെറുക്കന്‍? അവന്‍ ജിന്ഷ ന്നു പറഞ്ഞത് എന്റെ പെങ്ങള്ടെ മോളാ". !!!! ആശാനും ഞങ്ങളും കിടുങ്ങി ഇരിക്യാ. തലേ ദിവസം അവന്‍ അവള്പ്പറ്റി പറഞ്ഞത്ഹു മുഴുവന്‍ ഇദ്ദേഹം കേട്ടതാ. [:-o]. അപ്പോള്‍ ആശാന്‍. "ചേട്ടാ അത് വിട്ടേക്ക്. അവന്‍ ഇരു കഥ ഇല്ലതോനാ. പിന്നെ ഞാന്‍ ഇന്നലെ എന്തേലും പറഞ്ഞിട്ടുണ്ടെല്‍ ക്ഷേമിക്ക് ട്ടാ. അറിയാതെ പറഞ്ഞതാ". ആശാന്റെ പേടി അതായിരുന്നു. കുഴപ്പമില്ല ന്നു ആ ചേട്ടന്‍ പറഞ്ഞോണ്ട് ആശാന്റെ ടെന്‍ഷന്‍ മാറി.
ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഡ്രൈവിംഗ് ക്ലാസ്സ്. ഒരു മാസത്തെ ക്ലാസ്സ് കൊണ്ട് ഞങ്ങള്‍ക്കെല്ലാം ലൈസെന്‍സ് കിട്ടി. സഹൃദയ വൃന്ദത്തില്‍ ഒരു പുതിയ കഥാപാത്രത്തെയും. ഇന്നും പ്രിയദര്‍ശിനിയുടെ മഞ്ഞ വണ്ടി പുത്തന്‍വേലിക്കര അടക്കി വാഴുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment