Thursday, May 21, 2015

ഒരു സ്മാർട്ട്‌ ഫോണ്‍ കഥ

"ഈ പിള്ളേര് ഇതു നേരോം തഴതെക്കു നോകിയെ ഇരിക്കൂ. സ്മാർട്ട്‌ ഫൊണല്ലെ സ്മാർട്ട്‌ ഫോണ്‍."
"ചേത്തി പറഞ്ഞത് നേരാ. ഒന്നുകിൽ കമ്പ്യൂട്ടർ അല്ലേൽ ഫോണ്‍. പിള്ളാർക്ക് നമ്മളെ ഒന്നും വേണ്ട."

എന്റെ അമ്മേം ചിറ്റെം തമ്മിലുള്ള പരദൂഷനതിനിടയിൽ ഇ സംഭാഷണം ഉണ്ടായത് ഞാൻ ഓർക്കുന്നു. നമ്മളെന്തോ ഭീകര കുറ്റം ചെയ്ത പോലെ ആയിരുന്നു ആ മുഖഭവമൊക്കെ. പറഞ്ഞതിൽ ലേശം സത്യം ഉണ്ട്. പക്ഷെ ഇനി പറയാൻ പോകുന്നതാ ഭീകര സത്യം.

"അതേയ് അതുൽ. എനിക്കൊരു ഫോണ്‍ മേടിച്ചു താടാ. എന്റെ ഈ ഫോണ്‍ എനിക്ക് മാറ്റാൻ ഇഷ്ടമുണ്ടായിട്ടല്ല. ഇതിൽ WatsApp ഇല്ല.!!"

അങ്ങനെയായിരുന്നു അതിന്റെ തുടക്കം. ലോകായ ലോകം മുഴുവൻ Watsapp ഉപയോഗിക്കുമ്പോൾ അമ്മ മാത്രം ഒറ്റപ്പെടുന്നു. അത് മാത്രമല്ല. ഇപ്പൊ കുഞ്ഞിമോളും (നേരത്തെ പറഞ്ഞാൻ ചിറ്റ) വാട്സപ്പിൽ ഉണ്ട്. എന്റെ  ഇല്ലതിന്റെ ഗ്രൂപ്പിൽ അവൾ വളരെ സജീവമാണ്. രാജേന്ദ്രനും ലളിതകും ഒക്കെ ഫേസ് ബുക്ക്‌ വാട്സപ്പ്. ഒരു ഫോണ്‍ വേണം ന്നു തോന്നുന്നതിൽ തെറ്റില്ല. അങ്ങനെ നമ്മടെ സ്വന്തം മാർക്കറ്റ്‌ ആയ LULU Hypermarket-ൽ  ചെന്ന് ഒരു അടിപൊളി "ASUS ZENFON" അമ്മയ്ക്ക് മേടിച്ചു കൊടുത്തു. അന്ന് WIFI ഉറങ്ങിയില്ല. വാട്സപ്പ്, ഫേസ് ബുക്ക്‌, ഗൂഗിൾ ക്രോം എല്ലാം ഒറ്റ ദിവസം കൊണ്ട് അമ്മയുടെ ഫോണിൽ ഭൂജാതരായി. കിടന്നപ്പോൾ വൈകി. പക്ഷെ ഉറങ്ങുമ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു. പണ്ട് അമ്മത്തെ അമർ ചിത്രകഥയിൽ ശ്രീ പരമേശ്വരൻ ഭസ്മാസുരന് വരം കൊടുക്കുന്നു. അന്നെനിക്കാ സ്വപ്നം കണ്ടത്തിൽ സന്തോഷമായിരുന്നു. പക്ഷെ ഇന്നതിന്റെ പൊരുൾ ഞാൻ മനസിലാക്കുന്നു.

 എന്റെ ഓഫീസിൽ സമയത്ത് കേറാൻ മാത്രം ഭയങ്കര ചിട്ടയാ. ഇറങ്ങുന്ന നേരം എത്ര വേണേലും വൈകാം. അങ്ങനെ ഒരു ദിവസം വൈകി വന്നു. ഒന്ന് കുളിച്ചപ്പോഴെകും ഒരക്കം വരാന്. എങ്ങനെയോ കഴിച്ചു ന്നു വരുത്തി. ചാര് കസേരയിൽ അങ്ങനെ മയങ്ങുമ്പോൾ..." അതുൽ. ഒന്ന് എണീറ്റെ. അതേയ് ഈ സ്ക്രീനിൽ മലയാളം ടൈപ്പിംഗ്‌ വരുന്നില്ല."
"അതവിടെ ഉണ്ടല്ലോ അമ്മെ. മോളിലെ സ്കീനിൽ കാനിക്കണ്ട്ലോ"
"അതെണ്ട ഞാൻ നോക്കുമ്പോ മാത്രം വരാത്തെ?"
 " അറിയില്ല.ഞാൻ പൊയ് ഉറങ്ങട്ടെ"
"ഒരു മിനിട്ട്. രാത്രി എട്ടരക്കാ വരണെ"
"അതിനിപ്പോ ഞാൻ എന്താ ചെയ്യാ? പണി റതീരണ്ടേ?"
"എന്തു ജോലിയാട ഇത്? ഒരു തീർചെം മൂർചെം ഇല്ല. നീ ഇന്ന് നാലു മണിക്ക് വന്നെങ്ങി കൊറേ കാര്യങ്ങൾ ചോദിയ്ക്കാൻ ഉണ്ടായിരുന്നു."
"അമ്മ അനിയനോട് ചോദിക്ക്."
"അവൻ ഇന് ഹോസ്റ്റലിൽ പോയി"

എന്നെ തനിച്ചാക്കി കടന്നു കളഞ്ഞു അവൻ. ആ വഞ്ചകൻ.  മുകളിൽ  പറഞ്ഞ സീൻ ഒരു പതിവായി. ഉറക്കം വരുമ്പോഴും, ഫുട്ബോൾ കാണുമ്പോഴും, ഭക്ഷണം കഴികുമ്പോഴും അമ്മയുടെ  ചോദ്യങ്ങൾ പതിവായി. അതിനു ഉത്തരം പറയുക എന്നതായി എന്റ പണി. വേറേം പണികൾ പുറകെ വരുന്നുണ്ടായിരുന്നു. നല്ല 8-ന്റെ പണികൾ,.

 "അമ്മെ ഇന്ന് ദോശ ഉണ്ടാക്കി തരുമോ?"
" ദോശ ഇല്ല. ഉപ്പുമാവാണ്"
"ഇന്നലേം ഉപ്പുമാവായിരുന്നല്ലൊ"
"കുട്ടാ ഉപ്പുമാവകുംബൊ ഒറ്റയടിക്ക് കഴിയും. ഇന്ന് രാജേന്ദ്രന് പുതിയ ഫോട്ടോസ് ഇട്ടിട്ടുണ്ട്. നല്ല കമന്റ്‌ കൊടുക്കണം."
"കഷ്ടമുണ്ട് ട്ടാ."
"നാളെദോശ തരാം"

നാളെ........

"അതുൽ.... ഒന്ന് ഓടി വന്നെ. വേഗം."
"എന്താ എന്താ....... എന്തു പറ്റി?"
"ഈ ദോശ ഒന്ന് മറിച്ചിട്ടെ. വാട്സ് അപ്പ് ഗ്രൂപ്പിൽ   കൊച്ചിന് എന്തു പേരിടണം ന്നു ചൂട് പിടിച്ച ചർച്ച. നീ നിനക്കുള്ളത് നീ ഉണ്ടാക്കിക്കോ.  എനിക്ക് 4 എണ്ണം ഉണ്ടാക്കി വച്ചാൽ മതി."

"അതുൽ ഞാൻ ഒരു സൂത്രം കാണിക്കട്ടെ?"
"അമ്മ പോയെ. Barcelona-ടെ കളി ഉണ്ട്."
"എടാ ഈ ഫുട്ബോൾ എന്തിനു കൊള്ളാം? ടെ ഇങ്ങോട്ട് നോക്കിയേ നമ്മടെ തലയാട്ടുംപിള്ളി അനിയൻ കൊച്ചുമോനെപ്പറ്റി എഴുതുന്നുണ്ട് . നന്ദനാരുടെ .ഉണ്ണിക്കുട്ടൻ മോഡൽ. നീ വായിക്ക്."
"ഉവ്വ്വ. അമ്മ മുന്നീന്ന് മാറ്‌. കളി കാണട്ടെ."
"വേണ്ട. നീ കളി കാണണ്ട. ഇതൊന്നു വായിച്ചു നോക്ക്. അടിയിൽ ഞാൻ ഇട്ടിരിക്കുന്ന കമന്റ്സ് നോക്കാൻ മറക്കണ്ട ട്ടോ."

സീൻ കൊണ്ട്ര. അമ്മ പിന്നെ ഒരു സോഷ്യൽ മീഡിയ മാനിയാക് ആയി. പൂവിനേയും വണ്ടിനെയും അമ്മ ഫോട്ടോ എടുക്കും. ഇന്നലെ ഞാൻ നോക്കുമ്പോ അമ്മ പഴയ വേളി ആല്ബം  കുത്തി നിർത്തി , 2 ടോർച് ഒക്കെ അടിച് ലൈറ്റ് ഒക്കെ കൂട്ടി മൊബൈലിൽ ഫോട്ടോ എടുക്കുന്നു. വിവാഹ വാര്ഷികത്തിനു പ്രൊഫൈൽ പിക് ഇടാൻ..!!!! ആ ഫോട്ടോ എഡിറ്റ്‌ ചെയ്തു കൊടുക്കേണ്ടിയും വന്നു. അങ്ങനെ അമ്മയുടെ "സോഷ്യൽ" ഇടപെടൽ കൊണ്ട് ഞാൻ ഒട്ടും സോഷ്യൽ അല്ലതാവുകയായിരുന്നു.

 എന്റെ ഭാര്യയുടെ അച്ഛൻ ഒരു സോഷ്യൽ മീഡിയ ആക്റ്റീവ് മെമ്പർ ആണ്. അദ്ദേഹം ഈയിടെ സജീവമായ അമ്മേ "സച്ചിതാനന്ദൻ കവിതകൾ" ഗ്രൂപ്പിൽ ജോയിൻ ചെയ്യിച്ചു. അതോടെ അമ്മയുടെ ലെവൽ മാറി. ഇപ്പോൾ അമ്മ എന്നെ കവിത വായിക്കാനും നിയോഗിച്ചു തുടങ്ങി. അന്ന് കണ്ട ആ ഭസ്മാസുരന്റെ സ്വപ്നത്തിന്റെ അകം പൊരുൾ ഞാൻ മനസ്സിലാക്കി. പക്ഷെ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു.

പിന്കുറിപ്പ് :
ഭാവിയിൽ നടക്കാവുന്ന ആദ്യ സീനിലെ പരദൂഷണം:

"ചേത്തിയെ കളിയാക്കി അതുൽ എന്തോ പോസ്റ്റ്‌ ചെയ്തിട്ടുണ്ടാലോ. അവനു കുറച്ചു കൂടുന്നുണ്ട്."
"മ്മ്. അത് ശെരിയ. പക്ഷെ ഞാൻ വേറെ ഒരു പണി ചെയ്തിട്ടുണ്ട്. ആ കഥയിൽ പേര് മാറ്റി ഞാൻ വേറെ ആളുടെ കഥ പോലെ എന്റെ പുതിയ ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ ഇട്ടു. സംഗതി ഏറ്റു. ഇപ്പൊ 68 "LIKE" ആയി...!!!!"
 "അത് കലക്കി"


 ഞാൻ സീൻ പ്ലിംഗ്..!!!!






Sunday, March 8, 2015

തിരുവാതിര ഞാറ്റുവേല

ഒമ്പതരക്ക്  മുമ്പ് അതഴോം കഴിഞ്ഞ് ഞാൻ നേരെ ടീ വീടെ മുമ്പിലേക്ക് പോയി. വേള്ഡ്കപ്പു കാണണ്ടേ. അങ്ങനെ ഇരിക്കുമ്പോ അപ്പൊ അമ്മ ചാടി വീണു.
"ഇരിക്കണ്ട. ഷർട്ട്‌ തേച്ചു വച്ചോ. തിരുവാതിര  ഞാട്ടുവേലയാ. എപ്പോഴാ കറണ്ട് പോവാ ന്നു പറയാൻ  പറ്റില്ല"മനസില്ലാമനസോടെ ഞാൻ എഴുന്നേറ്റു പോയി. കഷ്ടപ്പെട്ട് കളി കണ്ടു കിടന്നപ്പോൾ മണി 12. കാളി കഴിഞ്ഞിട്ട്  കിടന്നതല്ല. നാളെ പോണ്ടേ എന്നുള്ള ചിന്ത കാരണം കിടന്നതാ.

എന്റെ ആപ്പീസ് 7 മണിക്ക് ആണ് തുടങ്ങും. 6 മണിക്ക് കമ്പനി വണ്ടി പറവൂര് വരും. പറവൂര് വരെ അടിയൻ സ്വന്തം വണ്ടിക്ക് പോകും. ഇരുചക്രം. 6 മണിക്ക് എത്താൻ ഇല്ലത്തുനിന്നും 5.40 നു പോണം. ഞാൻ അതിനു ഒരു 4.45 നു എണീക്കും. അങ്ങനെ എഴുന്നേറ്റപ്പോൾ മുതൽ ഒരു നാണവും ഇല്ലാതെ നമ്മടെ നായിക തിരുവാതിര ഞാറ്റുവേല തകർക്കുകയാണ്. മഴ. ചന്നം പിന്നം പെയ്യുന്നു.

കയ്യിലുള്ള മഴക്കോട്ടു എടുത്തണിഞ്ഞു ഞാൻ പറവൂർക്ക് യാത്രയായി. മഴക്കോട്ടിന്റെ രണ്ടു കാലും ബന്ധിപ്പിക്കുന്ന ഭാഗത്തെ തുന്നൽ മഴവെള്ളത്തിനു ഉള്ളിൽ കേറാൻ ഉള്ള ഒരു പഴുതാണ് എന്നുള്ള സത്യം ഞാൻ മനസിലാക്കി. അങ്ങനെ അലറിപ്പെയ്ത ഞാറ്റുവേല എന്റെ പാൻറ്സ് ആകെ നനച്ചു. ഭാഗ്യം. ഞാൻ ഒരു കറുത്ത പാന്റ്സ് ആണ് ഇട്ടതു. നനഞ്ഞത്‌ അറിയില്ല. പക്ഷെ ഷൂ. യാതൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഷൂവിൽ നിറയെ വെള്ളം. മാത്രമല്ല അത് ഞാൻ നടക്കുമ്പോൾ കാറ്റടിക്കുന്ന പംബ് പോലെ "ശൂ" "ശൂ" എന്ന് ശബ്ദവും ഉണ്ടാക്കുന്നു.

കമ്പനി വണ്ടി എയർ ബസ്സ്‌ ആണ്. ആശ്വാസം. കാക്കനാട് വരെ ഒരു മണിക്കൂർ ഉറക്കം. പക്ഷെ ഷൂ ഇടയ്ക്കിടെ ശല്യം ചെയ്തോണ്ടിരുന്നു.
"ഡാ മതി. എണീറ്റെ. ഇന്നലെ കളി കണ്ടാ ". "ആര്യൻ റൊബ്ബെൻ പൊരിച്ചു." ഞാൻ ഉറങ്ങുന്നത് കണ്ട ഷാജി വിളിച്ചു. കളി കണ്ടത് കൊണ്ട് പോയ ഉറക്കം compensate ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു .
 "ഡാ കളി കണ്ടോ ന്നു".
"കളി കണ്ടു."
"മഴ കൊണ്ടോ?"
"മഴേം കൊണ്ടു. വേറെ വിശേഷം ഒന്നുമില്ലല്ലോ "ഞാൻ പിന്നേം കണ്ണടച്ച് ഇരുന്നു.

അങ്ങനെ കാക്കനാട് എത്തി.  ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അന്നത്തെ assignments നോക്കി. 2 മണിക്കൂർ ട്രെയിനിംഗ്. 8 മണിക്കൂർ പ്രൊജക്റ്റ്‌ വർക്ക്‌. സന്തോഷം. 4 മണിക്ക് ഇറങ്ങാൻ പറ്റില്ല. ഞാൻ ജനലിലൂടെ എന്നെ നനച്ച ഞാറ്റുവേല പിന്നേം പെയ്യുകയാണ്. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഓഫീസിലെ AC പണി തന്നു തുടങ്ങി. നനഞ്ഞ ഭാഗങ്ങൾ നല്ലോണം തന്ത് വിറക്കാൻ തുടങ്ങി. എല്ലാം സഹിച് ഞാൻ ഇരുന്നു. പെട്ടെന്ന് മെയിൽ വന്നു. 2 മണിക്കൂർ കൂടി ട്രെയിനിംഗ് assign ചെയ്തു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു.

ട്രെയിനിംഗ് ഒക്കെ കഴിഞ്ഞ് assign ചെയ്ത പ്രൊജക്റ്റ്‌ തീർക്കാൻ സമയമില്ല. ഉറക്കം വീണ്ടും എന്നെ കൊല്ലുന്നു.ഒരു വിധം ഞാൻ മെനക്കെട്ട് എന്റെ മുതലാളിയോട് (TL) പറഞ്ഞു. " ശ്രീനാഥ്, എന്നെ നാളെ ജീവനോടെ വേണേൽ ഒന്ന് പറഞ്ഞു വിടു." പ്രോജെച്ടിനു വേറെ ആളെ കിട്ടിയൊൻഡ് ആണോ എന്നറിയില്ല. എന്നോട് പുള്ളി പോയ്ക്കൊലാൻ പൊയ്ക്കൊള്ളാൻ പറഞ്ഞു.അങ്ങനെ 6.30 നു ഞാൻ ഇറങ്ങി. ഒരു മാറ്റവുമില്ലാതെ ഞാറ്റുവേല അങ്ങനെ തിമിര്ത്തു പെയ്യുകയാണ. പറവൂര് എത്തി. ഞാൻ വണ്ടി വെക്കുന്നത് അച്ഛന്റെ സുഹൃത്തായ മുരളി സ്വാമിയുടെ വീട്ടിലാണ്. എന്റെ ഷഡ്ഡി വരെ നഞ്ഞു കുതിര്ന്നിരുന്നു. ഇനി ഇപ്പൊ എന്തു നോക്കാനാ. ലാവിഷ് ആയിട്ട് നഞ്ഞു ഞാൻ സ്വാമിയുടെ വീട്ടിൽ എത്തി. ഇവന് തലക്ക് ഓളമാണോ എന്നാ മട്ടിൽ കൊറേ പേര് നോക്കുന്നുണ്ടായിരുന്നു.

"അയ്യയ്യോ ആകെ നഞ്ഞല്ലോ" സ്വാമിയുടെ മാമി എന്നെക്കണ്ട് പറഞ്ഞു. ഞാൻ വിനയത്തോടെ പറഞ്ഞു. "ഓ സാരമില്ല" ഉടനെ വന്നു മറുപടി " തിരുവാതിര ഞാറ്റുവേല താനേ."  പണ്ടാരം. എന്ത് പറഞ്ഞാലും താരം തിരുവാതിര  ഞാറ്റുവേല തന്നെ.

പിറ്റേന്ന് വെള്ളിയാഴ്ച. ബാലഭൂമി പരസ്യം പോലെ. ഞങ്ങളും വള്ളിയാഴ്ച കുട്ടികളാ. അന്ന് Ms. ഞാറ്റുവേല എന്നെ അധികം ഉപദ്രവിച്ചില്ല. ഉച്ചക്ക് ഊണ് കഴിക്കാൻ പോകുമ്പോഴും രാത്രി സ്വാമിയുടെ വീട്ടിലേക്ക് പോകുമ്പോഴും മാത്രം നനച്ചു.! ശനിയും ഞായറും അവധി. :) പക്ഷെ എല്ലാ ശനീം ഞായറും എന്തേലും പരിപാടികൾ കാണുമല്ലോ. ശനിയാഴ്ച ഒരു സുഹൃത്തിന്റെ പേര കേറി താമസം. ഞാൻ ബൈകിനു പോണ്ട ന്നു തീരുമാനിച്ചു. നായിക ഞാറ്റുവേല പിന്നേം സ്നേഹിക്കാൻ വന്നാലോ. ശനിയാഴ്ച കാലത്ത് നോക്കിയപ്പോ കണ്ണ് തള്ളി.ഒടുക്കത്തെ വെയില്. നായിക ലീവ് ആണോ. "ഇന്ന് മഴയില്ലല്ലോ. നീ ബൈകിനു പോയ മതി." അച്ഛൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ. അങ്ങനെ കോതമംഗലം വരെ ബൈകിനു. യാതൊരു കാരുണ്യവുമില്ലതെ വെയില് കത്തി നില്ക്ക. പേര താമസം കഴിഞ്ഞ് 4 മണിക്ക് വീട്ടില് എത്തിയപ്പോഴേക്കും പൈപ്പ് തുറന്നു വിട്ട പോലെ വിയർത്തു കുളിച്ചു. "എന്താ ചൂട്.! " ഞാൻ ഒന്ന് നെടുവീര്പ്പിട്ടു. "അതെ തിരുവാതിര ഞാറ്റുവേല  പോലും"-അമ്മ. ഓഹോ അപ്പൊ നായിക പ്രാധാന്യം പോയിട്ടില്ല. ഞായറാഴ്ച റെക്കോർഡ്‌ ചൂട് ആയിരുന്നു. അന്ന് ഒരു 60-ആം പിറന്നാള്. ദൈവമേ ശത്രുക്കൾക്ക് പോലും ഈ ഗതി വരല്ലേ... അന്നത്തെ ചൂടും കൂടി ആയപ്പോ ഞാൻ ആകെ തളര്ന്നു പോയി. ആകെ വാടി തളർന്നു ഞാൻ ഒരു 5 മണി ആയപ്പോൾ വീട്ടില് എത്തി.

ഡും. ദേ കേൾക്കുന്നു. ഇടി. മഴ വരുന്നു. എനിക്ക് സന്തോഷമായി. ഈ ചൂടിൽ നിന്ന് ഒരു മോചനമായല്ലോ. അങ്ങനെ സുഖമായി തണുത്തു വിറച്ചു കിടന്നുറങ്ങി. പിറ്റേന്ന് നല്ല പനി.! :(

"ശ്രീനാഥ്. ഞാൻ ഒരു ദിവസം ലീവ് ആണ്. നല്ല പനി."
"okay. പണി വരാൻ ഇപ്പൊ എന്താ ഉണ്ടായേ?"
"ഞാൻ ഒന്നും ചെയ്യണ്ടല്ലോ.തിരുവാതിര ഞാറ്റുവേല പറ്റിച്ച പണിയാ"