അമ്മ എന്നും നമ്മുടെ ഓര്‍മകളില്‍ ഒരു കുളിര്‍ തെന്നലാണ്.. അമ്മയുടെ വാത്സല്യം കിട്ടുക ഒരു കുഞ്ഞിന്റെ അവകാശവും.. എന്നാല്‍ അകത്തളങ്ങളില്‍ ആയിരം ആളുകളെ ഊട്ടുന്ന തിരക്കില്‍ സ്വന്തം മക്കളെ നോക്കാന്‍ സമയമില്ലാതെ ഇരിക്കണംമാമാരെ ആശ്രയിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.. പഴയ തറവാടുകളില്‍ ഇത്തരം ഇരിക്കണംമാമാര്‍ ധാരാളം ഉണ്ടായിരുന്നു താനും.. അത്തരത്തില്‍ ഒരു മൂന്നു തലമുറയെ കണ്ടും ശുശ്രുഷിച്ചും എന്നും അമ്മയായി ജീവിച്ച എന്നാല്‍ ഒരിക്കലും അമ്മയായിട്ടില്ലാത്ത "അമ്മ"യാണ് അമ്മാഞ്ഞ..
ലക്ഷ്മി എന്നാണു അമ്മഞ്ഞയുടെ പേര്.. ആ പേര് അറിയുന്നവരും വിളിക്കുന്നവരും ചുരുക്കം. അവിടെ എല്ലാവര്ക്കും അവര്‍ അമ്മാഞ്ഞയാണ്. എന്റെ അമ്മയുടെ അച്ഛന്റെ തലമുറ മുതല്‍ അവര്‍ അവിടെ ഉണ്ട്. കുട്ടികളെ നോക്കാന്‍.. അകത്തളങ്ങളിലെ അന്തര്‍ജനങ്ങള്‍ മിക്കവാറും ഇരുളിന്റെ മറയിലായിരിക്കും.. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വരാന്‍ ഒരു നവോദ്ധാനം വേണ്ടി വന്നു.. അതിനു മുന്‍പ് ഇല്ലത്തെ കുട്ടികളെ നോക്കുക ഈ അമ്മാഞ്ഞമാരാന്. വളരെയധികം സ്വഭാവ സവിഷേതയുള്ള അമ്മാഞ്ഞയുടെ കഥ എനിക്ക് പറഞ്ഞു തന്നത് എന്റെ അമ്മയാണ്.
എന്റെ അമ്മ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മാഞ്ഞക്ക് നല്ല പ്രായമുണ്ട്. എന്നിരുന്നാലും അവിടെ അമ്മയടങ്ങുന്ന എല്ലാ കുട്ടികളുടെയും കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മാഞ്ഞയാണ്. ഇന്നത്തെ അണുകുടുംബം പോലെ അല്ല.. ഒരു തറവാട്ടില്‍ ഏഴും എട്ടും കുട്ടികള്‍ കാണും. അമ്മാഞ്ഞ വളരെ വാത്സല്യത്തോടെ അവരുടെ എല്ലാ കാര്യങ്ങളും നോക്കുമായിരുന്നു.. പല രസകരമായ സംഭവങ്ങളും അന്ന് അരങ്ങേറി.. നീന്തല്‍ അറിയാത്ത അമ്മാഞ്ഞയുടെ കണ്ണ് വെട്ടിച്ചു കുട്ടിപ്പട്ടാളം പുഴയില്‍ ചാടും.. പിന്നെ അമ്മാഞ്ഞയുടെ മാരത്തോണ്‍ ചീത്ത വിളി ആണ്.. സ്നേഹം കൂടിപ്പോയിട്ടാണ് ആ ചീത്തവിളി എന്ന് മാത്രം.. എങ്ങാന്‍ കുട്ടികള്‍ മുങ്ങിപ്പോയാലോ എന്നാണ് അമ്മാഞ്ഞയുടെ പേടി.. നീന്തല്‍ അറിയാമെങ്ങില്‍ അതൊരു പ്രശ്നമല്ല എന്ന് മനസിലാക്കാന്‍ പാവം അമ്മാഞ്ഞക്ക് കഴിയില്ല.. " അയ്യയോ വേണ്ട കുട്ട്യോളെ.. കരക്ക് കേറിപ്പോരിന്‍.. ദാ പോയിക്കഴിഞ്ഞാല്‍ പിന്നെ അമ്മാഞ്ഞക്കകില്ല ട്ടോ".. എന്നൊക്കെ ഉറക്കെ വിളിച്ചു കരക്ക് കേറ്റും.
മറ്റു പണിക്കര്‍ക്ക് ഇല്ലാത്ത ചില പ്രിവിലജുകള്‍ അമ്മാഞ്ഞക്ക് ഉണ്ടായിരുന്നു.. എല്ലാ ദിവസവും രാത്രി ഒരു നാഴി അരി അമ്മാഞ്ഞയുടെ അവകാശമാണ്. അങ്ങനെ കിട്ടുന്ന അരി ആകെ ഉള്ള ബന്ധുവായ ചേട്ടന്‍ അപ്പു നായര്‍ക്ക് കൊടുക്കും. ഈ അപ്പു നായര്‍ ഇല്ലത്തെ കൃഷി കാര്യസ്ഥനായിരുന്നു... മാത്രമല്ല.. അമ്മാഞ്ഞ അകത്തളത്തില്‍ ആണ് കിടക്കുക.. കിടക്ക ഉപയോഗിക്കില്ല.. എന്നാല്‍ പായയില്‍ കുറെ തുണി മടക്കി മടക്കി, ഏതാണ്ട് ഒരു കിടക്കയുടെ പരുവമാക്കിയിട്ടാണ് ഉപയോഗിക്കുക. രാവിലെ എഴുന്നെട്ടാല്‍ അത് മടക്കി വയ്ക്കുക എന്നത് തന്നെ ഒരു ചടങ്ങാണ്. വൃത്തിയില്‍ മടക്കി എടുത്തു വച്ചതിനു ശേഷമാണ് തന്ടെ ജീവന കര്മാതിലേക്ക് അമ്മാഞ്ഞ കടക്കുക. ഈ പ്രിവിലജുകള്‍ ഒന്നും മറ്റു പണിക്കാര്‍ക്ക് ഉണ്ടായിരുന്നില്ല.. അതുകൊണ്ട് തന്നെ.. മറ്റു പണിക്കര് പെണ്ണുങ്ങള്‍ക്ക് അമ്മാഞ്ഞയോടു നല്ല അസൂയയുമുണ്ട്.. എന്നാല്‍ അമ്മാഞ്ഞകതൊരു മേടെല്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്..
അമ്മയുടെ തലമുറയ്ക്ക് മുന്പുള്ളതും, ശേഷമുള്ളത്, എന്നെയും എടുത്തു വളര്‍ത്താന്‍ അമ്മാഞ്ഞക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈ മാതൃ വാത്സല്യം സ്വന്തം കുഞ്ഞിനു കൊടുക്കാന്‍ അമ്മാഞ്ഞക്ക് ഭാഗ്യമില്ലായിരുന്നു. മരണം vare അവിവാഹിതയായി ഇല്ലത്തെ ഇരിക്കനംമയായി അമ്മാഞ്ഞ കഴിഞ്ഞു. മൂന്നു തലമുറക്ക് നല്‍കിയ സ്നേഹം ഒരിക്കലെങ്ങിലും സ്വന്തം കുഞ്ഞിനു കൊടുതിരുന്നെങ്ങില്‍ എന്ന് അമ്മാഞ്ഞ വിച്ചരിചിട്ടുണ്ടാകുമോ?? അറിയില്ല.. ഇനി അറിയാനും പറ്റില്ല..
എനിക്ക് രണ്ടു വയസുള്ളപ്പോഴാണ് അമ്മാഞ്ഞ മരിക്കുന്നത്.. അന്ന് ഞങ്ങള്‍ ബാംഗ്ലൂര്‍ ആണ്. ഒന്ന് വന്നു കാണാന്‍ പോലും അമ്മക്ക് കഴിഞ്ഞില്ല. താന്‍ വളര്‍ത്തിയ, സ്നേഹം കൊടുത്ത, ഒരു ജന്മം മുഴുവന്‍ അര്‍പ്പിച്ച ഇല്ലത്തു തന്നെയായിരുന്നു അമ്മാഞ്ഞയുടെ മരണം. മരണം വരെ അവര്‍ ഇല്ലത്തെ ഒരു ഭാഗം തന്നെയായിരുന്നു.. ഒരു അകന്ന ബന്ധു മാത്രമാണ് അവസാന മരണ സമയത്ത് വന്നത്. ചേട്ടന്‍ അപ്പു നായര്‍ അപ്പോഴേക്കും TB മൂലം കിടപ്പിലായിരുന്നു.
ഓര്‍മ്മയുടെ വിസ്മ്രിതിയിലെന്ഗോ മറന്ന അമ്മാഞ്ഞയുടെ രൂപം ഇതാ ഇവിടെ പുനര്‍ജനിക്കുകയാണ്.. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കിയും, ടെസ്റ്റ് ട്യൂബ് ശിശുക്കളെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അമ്മാഞ്ഞയുടെത് പോലെ കറ കളഞ്ഞ, മായം തീരെയില്ലാത്ത സ്നേഹം കിട്ടുക വിഷമം. ഓര്‍മയില്ലാത്ത കാലതാനെങ്ങിലും ആ കൈകളില്‍ ഞാനും കിടന്നിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അവര്‍ണനീയമായ ഒരു അനുഭൂതി മനസ്സില്‍ നിറയുന്നു.. മാതൃത്വം സ്വയം നിഷേധിചെന്ഗിലും മൂന്നു തലമുറയുടെ പുത്രാ വാത്സല്യം ഏറ്റു വാങ്ങാന്‍ ആ അമ്മക്കായി.. സമാനതകളില്ലാത്ത സ്നേഹത്തിന്ടെ ഒറ്റവാക്യമായി അമ്മാഞ്ഞ ഇന്നും ഇല്ലത്തെ അകത്തളത്തില്‍ ഓര്‍മ്മയായി ജീവിക്കുന്നു..
Subscribe to:
Post Comments (Atom)

No comments:
Post a Comment