Monday, April 11, 2011

ഒരു "പൂ-Valentine" കഥ

ഫെബ്രുവരി 14 . അത്രക്ക് മുഖവുരയോന്നും വേണ്ടല്ലോ ആ ദിവസത്തിന്റെ പ്രത്യേകത അറിയാന്‍. അഖില ലോക കമിതാക്കളും പ്രണയവും, ഗിഫ്ടും, കാര്‍ഡും എന്ന് വേണ്ട ഒരിക്കലും കിരണ്‍ TV കാണാത്തവര്‍ പോലും അന്ന് വിളിച്ചു dedication പറയും. എനിക്കാ ദിവസം ഒരമ്മ വരുന്നത് ഒരു ചീറ്റിയ സര്‍പ്രൈസ്- ന്റെ കഥയാണ്‌. എന്റെയല്ല. ന്നാലും മ്മളെ ഒരു ചങ്ങായീടെ... :)

+2..... ഇല്ല്യ. +1 ആണ്. ന്നാലും Generally നമ്മള്‍ പ്ലസ്‌ ടൂ എന്നല്ലേ പറയൂ. എന്തായാലും അതാണ് കാലഘട്ടം. നമ്മളന്നു നാട്ടുവാസി തന്നെയാണ്. ഇവിടെ പുത്തന്‍വേലിക്കര "വിവേക ചന്ദ്രിക സഭ HSS"-ഇല്‍ ആണ് ഞാന്‍ ആ അഭ്യാസം പൂര്‍ത്തിയാക്കിയത്.
അയ്യോ..!!! പറയാന്‍ വിട്ടു പോയി. കഥ തുടങ്ങുന്നതിനു മുന്പ് ഒരു ജാമ്യം. ഇതിലെ കഥാപാത്രങ്ങള്‍ ആരെന്നു വെളിപ്പെടുത്താന്‍ ലേശം പ്രയാസണ്ട്. അത് കൊണ്ട് ചില കോഡുകള്‍ മാത്രമേ അവര്പ്പറ്റി പറയുമ്പോള്‍ ഉപയോഗിക്കൂ. കാരണം വഴിയെ മനസിലാകും.
അന്നത്തെ gang, 5 പേരാണ്. 3 നസ്രാണീ, 1 നമ്പൂതിരി, 1 നായര്‍. ജാതി പറയല്ല. അത് മോശാണ്. ന്നാലും സന്ദര്‍ഭം നോക്കുമ്പോള്‍ അതാണ് നല്ലത്. നമ്മടെ "അനുരാഗ വിലോച്ചനന്‍" നായരാണ്. "ഫതിമേ, നസീബെ, ആയിശു" ന്നൊക്കെ വിളിച്ചു ഒരേപോലുള്ള tune-ഇല്‍ പടച്ചു വിടുന്ന കൊറേ ആല്‍ബങ്ങളില്ലേ.. അതിലൊക്കെ കാണുന്ന പോലെ അയലത്തെ പെന്കുട്ട്യാണ് ഇവിടേം നായിക. അപ്പോപ്പിന്നെ വില്ലന്‍ ആരെന്നു പറയണ്ടല്ലോ. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ. ആ കാലത്താണ് "മീശമാധവന്‍ " ഹിറ്റ്‌ ആകുന്നത്. നമ്മടെ നായകന്‍ അതില്‍ പിന്നെ നായികേടെ അച്ഛനെ "ഭഗൂ" എന്നാണ് വിളി. "കൃഷ്ണ വിലാസം ഭഗീരഥന്‍ പിള്ള" ഒന്ന് ഷോര്‍ട്ട് ആക്കീതാ. ;) പക്ഷെ പ്രോബ്ലം അവിടെയല്ല. ഇവിടുത്തെ "ദിലീപിന്" "കാവ്യ മാധവനെ ഇഷ്ടമാണ്", എന്നാല്‍ കാവ്യാ മാധവന് ദിലീപും വേണ്ട ആരും വേണ്ട... നല്ല ഭാഷേല്‍ പറഞ്ഞാല്‍ One way പ്രണയം. എന്നുവച്ച് അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റുമോ? ഏയ്. ആശാന്‍ നല്ല ഒലിപ്പീരയിരുന്നു. :)

ഒരു യുണിറ്റ് കരണ്ട് പോലുമില്ലാതെ കാല ചക്രം കറങ്ങിക്കൊണ്ടിരുന്നു. February 13-ആം തിയതി. പതിവ് പോലെ സ്കൂള്‍ വിട്ടു. ബസ്‌ കെട്ടി വിടാനുള്ളവരെയെല്ലാം കേറ്റി വിട്ടു. കയ്യിലുള്ള നക്കാപ്പിച്ചയും ഇരന്നു വാന്ഗീതും എല്ലാം ചേര്‍ത്ത് ലാവിഷായി ഫുഡ്‌ അടിച്ചു. സലാം പറഞ്ഞു വീട്ടിലും എത്തി. 5 മിനിട്ട് കഴിഞ്ഞില്ല, ഫോണ്‍ വന്നു. "ഡാ, നാളെയല്ലേ 14. നീ വാ. ചില പ്ലാന്‍സ് ഉണ്ട്." വൈകി വന്ന പ്ലാന്‍ ആയതു കൊണ്ട് gang മുഴുവന്‍ വന്നില്ല. "Available PB" യോഗം നടന്നു. പിന്നീടു പ്രസ്തുത സംഭാഷണം.
നായര്‍: ഡാ. മാലാഘമാര്‍ താങ്ങി നില്‍ക്കുന്ന ഹൃദയം. അതില്‍ ഒരു ടൈം പീസ്. അതാണ് ഞാന്‍ മേടിച്ചു കൊടുക്കുന്നത്. ഞാന്‍ കണ്ടു വച്ചിട്ടുണ്ട്.
നസ്രാ: ഉവാ.. കോപ്പ്. നിനക്കീ പൈങ്കിളി ലൈന്‍ മാത്രമേ അറിയൂ. വേറെ വല്ലതും നോക്കെടാ.
നംബൂ: എടാ. അവന്റെ ഒരു ആഗ്രഹമല്ലേ.. നടക്കട്ടെ. സംഭവം എവിടെയാ?
നായര്‍: നമ്മടെ തോമാസേട്ടന്റെ കടയില്‍. പോയാലോ?
നസ്ര: പാതി രാത്രി വലിഞ്ഞു കേറുമ്പോള്‍ നല്ലത് വല്ലതും കൊടുത്തൂടെ?
നംബൂ: പാതിരാത്രി???? എവിടെ വലിഞ്ഞു കേരുന്നു?
നസ്രാ: ഡാ.. ഇവന്‍ പ്ലാന്‍ പറഞ്ഞില്ലല ല്ലേ. ഇതും കൊണ്ട് രാത്രി 12 മണിക്ക് അവളെ കാണാന്‍ ആണ് പ്ലാന്‍.
നംബൂ: ഡാ. അത് വേണോ?? നീ ഒറ്റക്ക് അവിടെ രാത്രി പോയാല്‍ അപകടമല്ലേ?
നായര്‍: ഒറ്റക്കോ?? അപ്പൊ നിങ്ങളില്ല്ലേ?
നസ്രാ + നംബൂ : അയ്യടാ..... മ്മടി പുളുസൂ.. ഞങ്ങളില്ല.
നായര്‍: അങ്ങനെ പറയല്ലേ ഡ. ഒറ്റക്കായാല്‍ എനിക്ക് പേടിയാണ്.
നസ്ര: പിന്നെ ഈ പണിക്കു നില്‍ക്കരുത്. ഞാന്‍ പോണൂ.
നായര്‍: പ്ലീസ് പോകരുത്. ശെരി. ഞാന്‍ ഒറ്റയ്ക്ക് പോകാം. പിന്നെ ഡാ അതുലെ.. ഒരു ഹെല്പ്.
നംബൂ: സോറി അടി ഷെയര്‍ ചെയ്യാന്‍ ഞാന്‍ ഇല്ല.
നായര്‍: അല്ലടാ. ആ ഗിഫ്ടില്‍ നീ എനിക്കൊരു 2 വരി ഡയലോഗ് എഴുതി തരണം.
നംബൂ: അത് ഷുവര്‍.
നസ്ര: എന്നാല്‍ സമയം കളയണ്ട. ചലോ തോമസ്സേട്ടന്റെ കട.

സംഗതി ജോര്‍. സാധനം മേടിച്ചു. ഡയലോഗും ഓക്കേ. പാലന്‍ ഇങ്ങനെ. അവന്‍ 12 മണക്കു ആ ടൈം പീസ്-ഇല്‍ അലാറം വക്കുന്നു. 12 മണിക്ക് മുന്പ് അവന്‍ ചെന്ന് അവളുടെ ജനാല വഴി സമ്മാനം മേശമേല്‍ വക്കുന്നു. അലാറം അടിക്കുന്നു. അവള്‍ അതെടുക്കുന്നു. പ്രണയം വിടരുന്നു.

നസ്ര: എന്തോ എന്തോ??? പ്രണയം വിടരുന്നു. ഥൂ.. ഒലക്കേടെ മൂഡ്‌.
നംബൂ: ഡാ. ഈ പണ്ടാരം വച്ചാല്‍ ഒന്നും അവള്‍ വീഴില്ല.
നായര്‍: നിങ്ങള്‍ എന്ത് ഫ്രണ്ട് ആണ്? ഞാന്‍ ഇവിടെ പേടിച്ചു നില്ക്ക. അപ്പൊ ഇത്തിരി ആത്മ വിശ്വാസം തരാതെ... ശ്ശെ.
നംബൂ: എടാ നീ ഇപ്പോഴും പഴയ മരം ചുറ്റിയാണ്‌. പുതിയ ട്രിക്സ് ഇറക്ക്. ഈ ക്ലോക്കും, പാതിരാവും ഒക്കെ ഓള്‍ഡ്‌ ഫാഷന്‍ ആണ്.
നായര്‍: പോടാ. ഇത് വര്‍ക്ക്‌ ആകും. പാതിരാവില്‍ അവള്‍ എഴുന്നേറ്റു വരും. എന്നിട്ട ജനലില്‍ കൂടി അവള്‍ എന്നെ നോക്കും.
നംബൂ: ഹ ഹ ഹ.. എഴുന്നേറ്റു വരും. അവള്‍ടെ അച്ചാച്ചന്‍. എന്നിട്ട് നിന്നെ കള്ളന്‍ ആണെന്ന് പറഞ്ഞു തലക്കടിച്ചു വീഴ്ത്തും. ഹി ഹി ഹി...
നസ്ര: ഭഗൂ പിന്നെ എഴുനേല്‍ക്കില്ല. "ജവാന്‍" അടിച്ചല്ലേ കിടപ്പ്.. ഇത് ചിലപ്പോള്‍ സംഭവിക്കും.. ഹി ഹി ഹി..
നായര്‍: ഡാ അതുലെ. നിന്റെ കോപ്പിലെ കരിനാവ് വളക്കല്ലേ ഡാ.
നംബൂ: ഓക്കേ. നിന്റെ അനശ്വര പ്രണയത്തിനു "All d best". അപ്പൊ നാളെ കാണാം.

പിറ്റേന്ന് രാവിലെ പച്ച തെറി കേട്ട് കൊണ്ടാണ് ഞാന്‍ ക്ലാസ്സില്‍ കേറിയേ... നമ്മടെ നായകന്‍ എന്നെ നോക്കി നില്‍ക്കുകയായിരുന്നു. "വാടാ വാ. നിന്നെ ഞാന്‍ നോക്കി ഇരിക്യാര്‍ന്നു. വൈരാഗ്യം വല്ലതുമുണ്ടേല്‍ പറഞ്ഞു തീര്‍ക്കെടാ. ഇങ്ങനെ പ്രാകി തീര്‍ക്കല്ലേ." ഞാന്‍ ഞെട്ടി. അപകടം എന്തോ നടന്നിട്ടുണ്ട്. സംഗതി കേട്ടപ്പോള്‍ വാ പൊളിച്ചു പോയി. നാവിലെ ഗുളികന്‍ പണി കൊടുത്തു..!!! പാതിരാ പരിപാടി പാളി...

സംഭവം ഇങ്ങനെ. രാത്രി അവന്‍ 11.30-നു സ്പോട്ടില്‍ എത്തി. ഗിഫ്റ്റ് വച്ചു. പക്ഷെ പറഞ്ഞ പോലെ അവള്‍ടെ അച്ചാച്ചന്‍ എഴുന്നേറ്റു..!!! ആരോ മാറുന്ന കണ്ട പുള്ളിക്കാരന്‍ ഒച്ച വച്ചു. സര്‍വ പ്രാണനും കൊണ്ട് നായകന്‍ ഓടി. ഭഗൂ "ജവാന്‍" ആയതു കൊണ്ട് ഓടാന്‍ കഴിഞ്ഞില്ല. അച്ചാച്ചന്‍ തറപ്പിച്ചു പറഞ്ഞു. കള്ളനല്ല. ഏതോ ഭീകരനാണ്..!!! അവന്‍ എന്തോ ഉള്ളില്‍ വച്ചിട്ടുണ്ട്. നയികെ വിളിച്ചു. പാവം ഉറക്കം തൂങ്ങി കതകു തുറന്നു. മുറി പരിശോധിച്ച്. അതാ ഒരു സാധനം പൊതിഞ്ഞു വച്ചിരിക്കുന്നു. അച്ചാച്ചന്‍ എടുത്തു. എന്തോ അനഗുന്നുന്ദ്. "ചതിചെടാ. ബോംബാണ്...!!!!" എല്ലാരും പേടിച്ചു മാറി. അച്ചാച്ചന്‍ തന്നെ പരിഹാരം കണ്ടെത്തി. "ചെന്ന് ഉരുളിയില്‍ കൊണ്ടിട്ടു വെള്ളമൊഴിക്കു." അങ്ങനെ അനശ്വര പ്രണയത്തിന്റെ മാലാഘമാര്‍ താങ്ങിയ ചൈനീസ്‌ ടൈം പീസ് നനഞ്ഞു കുതിര്‍ന്നു ഉരുളിയില്‍ കിടന്നു തേങ്ങി തേങ്ങി അലാറം അടിച്ചു...

"ഹ ഹ ഹ ഹ... ഹി ഹി ഹി... എന്റമ്മേ എന്തൊക്കെ ബഹളമായിരുന്നു.... മലപ്പുറം കത്തി, അമ്പും വില്ലും... കൂയ്... ഹി ഹി"
"എടാ പന്ന നമ്പൂരി, നീ അധികം ചിരിക്കണ്ട. പണി നിനക്കും ഉണ്ട്. ആ കുതിര്‍ന്ന പാക്കില്‍ നിന്നും നീ എഴുതി തന്ന കാര്‍ഡ്‌ ഭഗൂ തെളിവായി വച്ചിട്ടുണ്ട്. നമ്മടെ മണ്ടന്‍ ജെയ്സന്‍ [പണ്ടേ അവനെന്നെ കണ്ടൂടാ. :(..] അത് കണ്ടു നീ ആണ് എഴുതിയെ എന്നും പറഞ്ഞിട്ടുണ്ട്. ഭഗൂ ഇപ്പൊ അതുല്‍-നെ നോക്കി നടക്കുകയാ."

മനസ്സില്‍ ഇടി വെട്ടി. "എടാ ദുഷ്ടാ...."
"നാവു വളച്ചതിന്റെ ശിക്ഷയാണെന്ന് കരുതിയാല്‍ മതി.. "

പിന്നെ ഒരു 4 മാസത്തേക്ക് ആ വഴിക്ക് ഞാന്‍ പോയിട്ടില്ല. അവനും. അവനാണ് ഇത് ചെയ്തതെന്ന് പിന്നീടു മനസിലായെങ്ങിലും ചുമ്മാ തമാശയെന്ന് അവര്‍ ചിരിച്ചു തള്ളി. ജെയ്സന് നല്ലൊരു പണി കൊടുക്കേം ചെയ്തു. നേരത്തെ പറഞ്ഞ ചക്രം പിന്നേം കറങ്ങി കൊണ്ടിരുന്നു. ദിലീപും കാവ്യയും ഒന്നിച്ചില്ല. ദിലീപിന് വേറെ "മഞ്ജു വാര്യരെ" കിട്ടി. കിട്ടിയ വഴി കെട്ടി. കാവ്യാ മാധവനും കല്യാണം കഴിഞ്ഞു. ഈ ബ്ലോഗ്‌ അവന്‍ വായിക്കും. തെറീം പറയും. എന്നാലും അവന്റെ ഭാര്യക്ക്‌ മനസിലാവരുതല്ലോ. അതോണ്ടാണ് ഞാന്‍ പേര് പറയാത്തെ. ഏതായാലും അതിനു ശേഷം അവന്‍ ഒരിക്കലും February 14-ഉം ഇതോര്‍ക്കതിരുന്നിട്ടില്ല. :)

3 comments:

  1. avante bhaaryakku mikkavaarum ariyaamaayirikkanam..

    ith "gulumal" film polund.. thudakkam muthal odukkam vare avg: pinne oru kidilan climax.. appol maothathil nannaayi..

    ReplyDelete
  2. Nannayitundu tto.... i was laughing while reading.... valare valare eshtamayi...

    ReplyDelete
  3. Nee itheluthiyath nannayi.... ente pedi dileepinu iniyum inganathe chinthakal veendum varumo ennanu... pp.... But that was a golden time.... poratte backiyullathum...

    ReplyDelete